ലിയോണല്‍ മെസിയും സംഘവും ഇന്നിറങ്ങും; പിഎസ്ജിക്ക് ഇന്ന് എതിരാളി ഇസ്രായേലി ക്ലബ് മക്കാബി

Published : Sep 14, 2022, 09:28 AM IST
ലിയോണല്‍ മെസിയും സംഘവും ഇന്നിറങ്ങും; പിഎസ്ജിക്ക് ഇന്ന് എതിരാളി ഇസ്രായേലി ക്ലബ് മക്കാബി

Synopsis

പരിക്കേറ്റ കരീം ബെന്‍സേമയുടെ അഭാവത്തില്‍ ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരിലാണ് റയലിന്റെ പ്രതീക്ഷ.

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്നും പ്രധാനപ്പെട്ട ടീമുകള്‍ക്ക് മത്സരമുണ്ട്. റയല്‍ മാഡ്രിഡ്, പിഎസ്ജി, യുവന്റസ്, ചെല്‍സി തുടങ്ങിയവര്‍ രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങും. ചിലവിലെ ചാന്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് ജര്‍മ്മന്‍ ക്ലബ് ആര്‍ ബി ലൈപ്‌സിഷാണ് എതിരാളികള്‍. കളി റയലിന്റെ മൈതാനത്ത് രാത്രി പന്ത്രണ്ടരയ്ക്ക്. ആദ്യ മത്സരത്തില്‍ സെല്‍റ്റിക്കിനെ മൂന്ന് ഗോളിന് തോല്‍പിച്ച ആത്മവിശ്വാസത്തില്‍ കാര്‍ലോ ആഞ്ചോലോട്ടിയും സംഘവും. 

പരിക്കേറ്റ കരീം ബെന്‍സേമയുടെ അഭാവത്തില്‍ ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരിലാണ് റയലിന്റെ പ്രതീക്ഷ. മധ്യനിരയില്‍ മോഡ്രിച്ച്, ചുവാമെനി, ക്രൂസ് ത്രയത്തിന്റെ പ്രകടനവും നിര്‍ണായകമാവും. ഷക്താറിനോട് തോറ്റ ലൈപ്‌സിഷിന് ഇനിയൊരു തിരിച്ചടികൂടി താങ്ങാനാവില്ല. ജയിച്ച് തുടങ്ങിയ പി എസ് ജിയെ തടയുകയാണ് മക്കാബി ഹൈഫയുടെ വെല്ലുവിളി. താളംവീണ്ടെടുത്ത ലിയോണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബാപ്പേ എന്നിവര്‍ ആക്രമണം നയിക്കുമ്പോള്‍ മാക്കബി ഗോള്‍കീര്‍പ്പര്‍ക്ക് പിടിപ്പത് പണിയായിരിക്കും.

പുതിയ കോച്ച് ഗ്രഹാം പോട്ടറിന് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങുന്ന ചെല്‍സി സ്വന്തം കാണികള്‍ക്ക് മുന്നില്‍ നേരിടുക ഓസ്ട്രിയന്‍ ക്ലബ് ആര്‍ ബി സാല്‍സ്ബര്‍ഗിനെ. ഡൈനമോ സാഗ്രബിനോട് തോറ്റതോടെയാണ് ചെല്‍സി കോച്ച് തോമസ് ടുഷേലിനെ പുറത്താക്കിയത്. ഡൈനമോ സാഗ്രബ് രണ്ടാം റൗണ്ടില്‍ ഇറ്റാലിയന്‍ ചാന്പ്യന്‍മാരായ എ സി മിലാനുമായി ഏറ്റുമുട്ടും.

ബയേണിന് മുന്നില്‍ ബാഴ്‌സയ്ക്ക് വീണ്ടും കാലിടറി; അവസാന നിമിഷ ഗോളില്‍ അയാക്‌സിനെ മറികടന്ന് ലിവര്‍പൂള്‍

തോറ്റ് തുടങ്ങിയ യുവന്റസിന്റെ എതിരാളികള്‍ ബെന്‍ഫിക്ക. പി എസ് ജിയോട് കീഴടങ്ങിയ യുവന്റസിന്റെ ലക്ഷ്യം വലിയ മാര്‍ജിനിലെ ജയം. ഷക്താര്‍ ഡോണിയസ്‌കിന് സെല്‍റ്റിക്കും ലിവര്‍പൂളിനെ തകര്‍ത്ത നാപ്പോളിക്ക് റേഞ്ചേഴ്‌സും സെവിയക്ക് എഫ് സി കോപ്പന്‍ ഹേഗനുമാണ് എതിരാളികള്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്