അബദ്ധത്തില്‍ പോലും പന്ത് 'ലെവന്' പാസ് ചെയ്യരുത്, മുള്ളര്‍ക്ക് മുന്നറിയിപ്പുമായി മാനെ

Published : Sep 13, 2022, 07:54 PM ISTUpdated : Sep 13, 2022, 07:55 PM IST
അബദ്ധത്തില്‍ പോലും പന്ത് 'ലെവന്' പാസ് ചെയ്യരുത്, മുള്ളര്‍ക്ക് മുന്നറിയിപ്പുമായി മാനെ

Synopsis

എട്ടു വര്‍ഷം ബയേണിന്‍റെ ഗോളടി യന്ത്രമായിരുന്ന ലെവന്‍ഡോവ്സ്കി ഈ സീസണിലാണ് ബാഴ്സ കുപ്പായത്തിലെത്തിയത്. ബയേണ്‍ കുപ്പായത്തില്‍ 344 ഗോളുകളാണ് ലെവന്‍ഡോവ്സ്കി നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണ്‍വരെ ലിവര്‍പൂളിന്‍റെ താരമായിരുന്ന സാദിയോ മാനെ ലെവന്‍ഡോവ്സ്കിക്ക് പകരക്കാരനാായണ് ഇത്തവണ ബയേണ്‍ മ്യൂണിക്കിലെത്തിയത്.

പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന ബാഴ്സലോണ-ബയേണ്‍ മ്യൂണിക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ആരാധകര്‍. എന്നാല്‍ ബയേണ്‍ മ്യൂണിക്കിലെ സഹതാരം തോമസ് മുള്ളര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സ്ട്രൈക്കര്‍ സാദിയോ മാനെ. മത്സരത്തിനിടെ പഴയ ഓര്‍മവെച്ച് അറിയാതെ പോലും ബാഴ്സലോണ സ്ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോവ്സ്കിക്ക് പന്ത് പാസ് ചെയ്യരുതെന്നാണ് മുളളര്‍ക്ക് മാനെയുടെ മുന്നറിയിപ്പ്.

എട്ടു വര്‍ഷം ബയേണിന്‍റെ ഗോളടി യന്ത്രമായിരുന്ന ലെവന്‍ഡോവ്സ്കി ഈ സീസണിലാണ് ബാഴ്സ കുപ്പായത്തിലെത്തിയത്. ബയേണ്‍ കുപ്പായത്തില്‍ 344 ഗോളുകളാണ് ലെവന്‍ഡോവ്സ്കി നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണ്‍വരെ ലിവര്‍പൂളിന്‍റെ താരമായിരുന്ന സാദിയോ മാനെ ലെവന്‍ഡോവ്സ്കിക്ക് പകരക്കാരനാായണ് ഇത്തവണ ബയേണ്‍ മ്യൂണിക്കിലെത്തിയത്.

8-2ന്റെ കണക്കുതീര്‍ക്കണം, കടം വേറെയും ബാക്കി! യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ ഇന്ന് ബയേണിനെതിരെ

സമീപകാലത്ത് ബാഴ്സക്കെതിരെ ബയേണിന് മികച്ച റെക്കോര്‍ഡാണുള്ളത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ബയേണിനോട് 8-2നാണ് ബാഴ്സ തകര്‍ന്നടിഞ്ഞത്. ബാഴ്സയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വികളിലൊന്നായിരുന്നു ഇത്. 1950നുശേഷം ആദ്യമായിട്ടായിരുന്നു ബാഴ്സ എട്ടു ഗോള്‍ വാങ്ങി തോല്‍ക്കുന്നത്.

കഴിഞ്ഞ പത്തു ദിവസമായി പരിശീലകനത്തിനിടെ സാദിയോ മാനെ തന്നോട് പറയുന്ന കാര്യം ബാഴ്ലക്കെതിരായ മത്സരത്തില്‍ പഴയ ഓര്‍മവെച്ച് അബദ്ധത്തില്‍ പന്ത് ലെവന്‍ഡോവ്സ്കിക്ക് പാസ് ചെയ്യരുതെന്നാണെന്ന് മുള്ളര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ബാഴ്സയെ തരിപ്പണമാക്കിയെങ്കിലും ഇത്തവണ വ്യത്യസ്തമായ ബാഴ്സയെ ആണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മുള്ളര്‍ വ്യക്തമാക്കി.

ലെവന്‍ഡോവ്‌സ്‌കിയുടെ ഹാട്രിക്കില്‍ ബാഴ്‌സയുടെ ഗോള്‍വര്‍ഷം; ലിവര്‍പൂളിന് നാപ്പോളിയുടെ ഓണത്തല്ല്

ഇത്തവണ ബാഴ്സ ഒരുപാട് ഗോളുകള്‍ അടിച്ചു കൂട്ടിയിട്ടുണ്ട്. ലാ ലിഗയില്‍ ഇത്തവണത്തെ അവരുടെ പ്രകടനം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കളിയോടുള്ള സമീപനത്തിലും ആവേശത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം ആവേശകരമാകുമെന്നുറപ്പാണെന്നും ബാഴ്സ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ബയേണ്‍ സജ്ജമാണെന്നും മുള്ളര്‍ വ്യക്തമാക്കി.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്