Asianet News MalayalamAsianet News Malayalam

ബയേണിന് മുന്നില്‍ ബാഴ്‌സയ്ക്ക് വീണ്ടും കാലിടറി; അവസാന നിമിഷ ഗോളില്‍ അയാക്‌സിനെ മറികടന്ന് ലിവര്‍പൂള്‍

ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഡച്ച് ചാംപ്യന്മാരായ അയാക്‌സിനെ തോല്‍പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. കളിതീരാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ ജോയല്‍ മാറ്റിപ് നേടിയ ഗോളിനായാണ് ലിവര്‍പൂള്‍ രക്ഷപ്പെട്ടത്.

Barcelona lost to Bayern Munich by two goals in UEFA Champions League
Author
First Published Sep 14, 2022, 9:12 AM IST

മ്യൂണിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്കെതിരെ ആധിപത്യം തുടര്‍ന്ന് ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്. രണ്ടാം റൗണ്ടില്‍ ബയേണ്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബാഴ്‌സയെ തോല്‍പിച്ചു. 50 ആം മിനിറ്റില്‍ ലൂക്കാസ് ഹെര്‍ണാണ്ടസും 54 ആം മിനിറ്റില്‍ ലിറോയ് സാനെയുമാണ് ഗോള്‍ നേടിയത്. സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് നിരവധി അവസരം കിട്ടിയെങ്കിലും ഒന്നും ലക്ഷ്യം കാണാനായില്ല. ഗ്രൂപ്പ് സിയില്‍ ആറ് പോയിന്റുമായി ബയേണ്‍ ഒന്നാം സ്ഥാനത്തെത്തി.

ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഡച്ച് ചാംപ്യന്മാരായ അയാക്‌സിനെ തോല്‍പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. കളിതീരാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ ജോയല്‍ മാറ്റിപ് നേടിയ ഗോളിനായാണ് ലിവര്‍പൂള്‍ രക്ഷപ്പെട്ടത്. ആദ്യമത്സരത്തില്‍ നാപ്പോളിയോട് തോറ്റ ലിവര്‍പൂള്‍ പതിനേഴാം മിനിറ്റില്‍ മുഹമ്മദ് സലായുടെ ഗോളിലൂടെയാണ് മുന്നിലെത്തിയത്. ഇരുപത്തിയേഴാം മിനിറ്റില്‍ മുഹമ്മദ് കുദൂസാണ് അയാക്‌സിനായി സ്‌കോര്‍ ചെയ്തത്. 

മെസ്സിയോ റൊണാള്‍ഡോയോ 'GOAT'; മറുപടി നല്‍കി മുള്ളര്‍

അതേസമയം ടോട്ടനത്തിന് അപ്രതീക്ഷിത തോല്‍വി പിണഞ്ഞു. സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍ എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടനത്തെ തോല്‍പിച്ചു. ഇഞ്ചുറി ടൈമിലായിരുന്നു സ്‌പോര്‍ട്ടിംഗിന്റെ രണ്ട് ഗോളും. 91-ാം മിനിറ്റില്‍ പൗളിഞ്ഞോയും തൊണ്ണൂറ്റിമൂന്നാം മിനിറ്റില്‍ ആര്‍തര്‍ ഗോമസുമാണ് ടോട്ടനത്തെ ഞെട്ടിച്ച ഗോളുകള്‍ നേടിയത്. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍ എതിരില്ലാത്ത രണ്ട് ഗോളിന് വിക്ടോറിയ പ്ലാസനെ തോല്‍പിച്ചു. ഇരുപതാം മിനിറ്റില്‍ എഡിന്‍ സേക്കോയും എഴുപതാം മിനിറ്റില്‍ ഡെന്‍സല്‍ ഡുംഫ്രീസുമാണ് ഇന്ററിന്റെ ഗോളുകള്‍ നേടിയത്. 

ഗ്രൂപ്പ് സിയില്‍ ഇന്ററിനും ബാഴ്‌സയ്ക്കും മൂന്ന് പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ബാഴ്‌സ രണ്ടും ഇന്റര്‍ മൂന്നും സ്ഥാനത്താണ്. ഗ്രൂപ്പ് ബിയില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡും തോല്‍വി നേരിട്ടു. ബയര്‍ ലെവര്‍ക്യൂസന്‍ എതിരില്ലാത്ത രണ്ട് ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ചു. അവസാന ആറ് മിനിറ്റിനിടെയായിരുന്നു ലെവര്‍ക്യൂസന്റെ രണ്ട് ഗോളും. നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ റോബര്‍ട്ട് ആന്‍ഡ്രിച്ചും എണ്‍പത്തിയേഴാം മിനിറ്റില്‍ മൂസ ഡിയാബേയുമാണ് ഗോളുകള്‍ നേടിയത്.

ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി സനത് ജസൂര്യ, മൂന്ന് റണ്‍സിന് നാലു വിക്കറ്റ്; ശ്രീലങ്ക ലെജന്‍ഡ്സിന് വമ്പന്‍ ജയം

Follow Us:
Download App:
  • android
  • ios