
ദോഹ: ഈ വര്‍ഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് ഒരു ദിവസം നേരത്തെയാക്കാന്‍ ആലോചന. നേരത്തെയുള്ള മത്സരക്രമം പ്രകാരം സെനഗൽ-നെതർലൻഡ്സ് മത്സരമായിരുന്നു ആദ്യം നടക്കേണ്ടിയിരുന്നത്. ഇതിന് പകരം, ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം തലേന്ന്, അതായത് നവംബർ 20ന് നടത്താൻ സംഘാടകർ ചർച്ച തുടങ്ങിയെന്നാണ് റിപ്പോർട്ട്.
ആതിഥേയ രാജ്യത്തിന്‍റെ മത്സരം ആദ്യം നടത്തുകയാണ് ലക്ഷ്യം. ഫിഫ കൗൺസിലിന്‍റെ അനുമതിയോടെമാത്രമേ മാറ്റം സാധ്യമാകൂ. ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയും ആറ് കോൺഫെഡറേഷൻ പ്രസിഡന്‍റുമാരും ചർച്ച ചെയ്താണ്
തീരുമാനം അംഗീകരിക്കേണ്ടത്. 2006ലെ ജര്‍മനി ലോകകപ്പ് മുതൽ ആതിഥേയ രാജ്യമാണ് ആദ്യമത്സരം കളിക്കുന്നത്.
നിലവിലെ മത്സരക്രമമനുസരിച്ച് 21ന് മൂന്നാമത്തെ മത്സരമായാണ് ഖത്തര്‍-ഇക്വഡോര്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്-ഇറാന്‍, അമേരിക്ക-വെയ്ല്‍സ് എന്നീ രാജ്യങ്ങളാണ് ഉദ്ഘാടന ദിവസം നടക്കുന്ന നാലു മത്സരങ്ങലില്‍ പരസ്പരം ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം രാത്രി 9.30നായിരിക്കും അല്‍ ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഖത്തര്‍-ഇക്വഡോര്‍ മത്സരം നടക്കുക.
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഇ
ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!