സൂപ്പര്‍ കപ്പില്‍ റയല്‍ ഇന്ന് ഐന്‍ട്രാക്റ്റിനെതിരെ; ഓഫ്‌സൈഡ് കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യ

By Web TeamFirst Published Aug 10, 2022, 5:03 PM IST
Highlights

റേഞ്ചേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് യൂറോപ്പ ചാംപ്യന്മാരായത്. സൂപ്പര്‍ കപ്പില്‍ ആദ്യ കിരീടമാണ് ഐന്‍ട്രാക്റ്റ് ലക്ഷ്യമിടുന്നത്.

മ്യൂനിച്ച്: യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടം ഇന്ന്. റയല്‍ മാഡ്രിഡ്, ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് ഹെല്‍സിങ്കി ഒളിംപിക് സ്റ്റേഡിയത്തിലാണ് മത്സരം. യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ചാംപ്യന്മാരും നേര്‍ക്കുനേര്‍ വരുന്നതാണ് സൂപ്പര്‍ കപ്പ്. കിരീടത്തോടെ പുതിയ സീസണിന് തുടക്കമിടാനൊരുങ്ങുകയാണ് റയല്‍. പതിനാലാം ചാംപ്യന്‍സ് ലീഗ് ഷെല്‍ഫിലെത്തിച്ച റയലിന്റെ ലക്ഷ്യം അഞ്ചാം യുവേഫ സൂപ്പര്‍ കപ്പ്.

ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് റയല്‍ ചാംപ്യന്‍സ് ലീഗ് ഒരിക്കല്‍കൂടി തലയിലേറ്റിയത്. കരീം ബെന്‍സെമയും വിനീഷ്യസ് ജൂനിയറും നേതൃത്വം നല്‍കുന്ന മുന്നേറ്റവും ലൂക്കാ മോഡ്രിച്ച്, കാസിമിറോ, ട്രോണി ക്രൂസ് ത്രയം വാഴുന്ന മധ്യനിരയും തന്നെയാണ് റയലിന്റെ കരുത്ത്. വലകാക്കാന്‍ തിബോട്ട് ക്വോര്‍ട്വാ, കാര്‍വഹാല്‍, മെന്‍ഡി, എദര്‍ മിലിറ്റാവോ, അലാബ, റൂഡിഗര്‍ എന്നിവരുള്‍പ്പെടുന്ന പ്രതിരോധനിരയുമുള്ളപ്പോള്‍ റയലിനെ മറികടക്കുക ജര്‍മന്‍ ക്ലബ്ബിന് എളുപ്പമാകില്ല.

എല്ലാത്തിനും പരിഹാരമുണ്ടാവും, ടീമിന് ബാധ്യതയാവില്ല! തന്റെ ഫോമിനെ കുറിച്ച് ശിഖര്‍ ധവാന്‍

റേഞ്ചേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് യൂറോപ്പ ചാംപ്യന്മാരായത്. സൂപ്പര്‍ കപ്പില്‍ ആദ്യ കിരീടമാണ് ഐന്‍ട്രാക്റ്റ് ലക്ഷ്യമിടുന്നത്. 1960ന് ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡും ഐന്‍ട്രാക്റ്റും പ്രധാന മത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നതെന്നതും ശ്രദ്ധേയം. 

ഐസിസി ടി20 റാങ്കിംഗ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന മത്സരം കളിക്കാതിരുന്ന സൂര്യകുമാറിന് തിരിച്ചടി

ഓഫ്‌സൈഡ് കണ്ടെത്താന്‍ സെമി ഓട്ടോമാറ്റഡ് സാങ്കേതിക വിദ്യ യൂറോപ്യന്‍ ഫുട്‌ബോളില്‍ ആദ്യമായി ഉപയോഗിക്കുന്ന മത്സരമാകും സൂപ്പര്‍ കപ്പ് പോരാട്ടം. നേരത്തെ ഫിഫ അംഗീകരിച്ച മാറ്റം ഖത്തര്‍ ലോകകപ്പ് മുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഉപയോഗിക്കാന്‍ തീരുമാനമായിരുന്നു.

വെര്‍ണര്‍ ലെയ്പ്‌സിഗില്‍

മ്യൂനിച്ച്: ചെല്‍സിയുടെ ജര്‍മ്മന്‍ താരം തിമോ വെര്‍ണര്‍ ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെയ്പ്‌സിഗുമായി കരാറിലെത്തി. പഴയ ക്ലബ്ബായ ആര്‍ബി ലെയ്പ്‌സിഗുമായി 2026 വരെയാണ് 26കാരനായ വെര്‍ണര്‍ കരാറിലെത്തിയത്. വൈകാരികമായ കുറിപ്പുമായാണ് തിമോ വെര്‍ണര്‍ ചെല്‍സി ആരാധകരോട് യാത്ര ചോദിച്ചത്. ക്ലബ്ബിനായി കളിക്കാനായത് അഭിമാനകരമെന്നും ചെല്‍സിയിലെ കാലഘട്ടം മറക്കാനാകാത്തതാണെന്നും
തിമോ വെര്‍ണര്‍ കുറിച്ചു.

ക്ലബ്ബിന്റെയും സഹതാരങ്ങളുടെയും ആരാധകരുടെയും പിന്തുണയ്ക്ക് താരം നന്ദിയറിയിച്ചു. വെര്‍ണറുടെ പേരില്‍ പാട്ടുണ്ടാക്കി പാടിയ ആരാധകരെ ഓര്‍ത്തെടുത്താണ് താരത്തിന്റെ കുറിപ്പ്. വീണ്ടും സ്റ്റാംഫോര്‍ഡ്ബ്രിഡ്ജില്‍ കളിക്കാമെന്ന പ്രതീക്ഷ പങ്കുവച്ചാണ് ആരാധകര്‍ക്കുള്ള സന്ദേശം വെര്‍ണര്‍ അവസാനിപ്പിച്ചത്. ചെല്‍സിക്കായി 89 മത്സരങ്ങളില്‍ 23 ഗോളുകള്‍ നേടിയ വെര്‍ണര്‍ ടീമിനൊപ്പം 2021ല്‍ ചാംപ്യന്‍സ് ലീഗും സ്വന്തമാക്കിയിരുന്നു.

click me!