നഗ്നയാക്കി ഹോട്ടലിന് പുറത്തേക്ക് വലിച്ചെറിഞ്ഞു, റയാന്‍ ഗിഗ്‌സ് സെക്സിന് അടിമയെന്ന് മുന്‍ കാമുകി

Published : Aug 10, 2022, 07:14 PM IST
 നഗ്നയാക്കി ഹോട്ടലിന് പുറത്തേക്ക് വലിച്ചെറിഞ്ഞു, റയാന്‍ ഗിഗ്‌സ് സെക്സിന് അടിമയെന്ന് മുന്‍ കാമുകി

Synopsis

ഗിഗ്സ് സെസ്കിന് അടിമയായിരുന്നുവെന്നും താനുമായി ബന്ധമുള്ളപ്പോള്‍പോലും മുന്‍ കാമുകിയെ മണിക്കൂറില്‍ ഒരു അമ്പത് തവണയെങ്കിലും ഗിഗ്സ് വിളിച്ചിരുന്നുവെന്നും കേറ്റ് വെളിപ്പെടുത്തി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെയും വെയ്ല്‍സ് ഫുട്ബോള്‍ ടീമിന്‍റെയും മുന്‍ പരിശീലകനായ റയാന്‍ ഗിഗ്സിനെതിരെ ഗുരുതര ആരോപണങ്ങളുമാി മുന്‍ കാമുകി കേറ്റ് ഗ്രെവില്ലെ. ഗിഗ്സെനിതിരായ ഗാര്‍ഹിക പാഡന പരാതിയില്‍ മ‍ാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഗിഗ്സിനെതിരെ കേറ്റ് കൂടുതല്‍ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. മുന്‍ കാമുകി കേറ്റിനെയും സഹോദരി എമ്മയെയും ആക്രമിച്ച കേസില്‍ 2020 മുതല്‍ വിചാരണ നേരിടുന്ന ഗിഗ്‌സ് ഒരു തവണ അറസ്റ്റിലാവുകയും ചെയ്‌തിരുന്നു.

താനുമായി ബന്ധം നിലനില്‍ക്കെ തന്നെ മറ്റ് നിരവധി സ്ത്രീകളുമായി ഗിഗ്സിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നെന്നും ഇക്കാര്യം ഉന്നയിച്ച് അദ്ദേഹവുമായി തര്‍ക്കിച്ചിട്ടുണ്ടെന്നും കേറ്റ് ഡിറ്റക്ടീവ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഒരുതവണ മറ്റൊരു യുവതിക്ക് ഗിഗ്‌സ് സന്ദേശം അയക്കുന്നത് കൈയോടെ പിടിച്ചപ്പോള്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് തന്നെ നഗ്നയാക്കി വലിച്ചിഴച്ച് ഹോട്ടല്‍ മുറിയുടെ ഇടനാഴിയിലേക്ക് വലിച്ചെറിഞ്ഞുവെന്നും കേറ്റ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

പ്രീമിയര്‍ ലീഗ് ടീമുകള്‍ റാഫിഞ്ഞയ്ക്ക് പിന്നാലെ; ബാഴ്‌സയ്ക്ക് തര്‍ക്കം പ്രതിഫല കാര്യത്തില്‍ മാത്രം

എന്‍റെ ദേഹത്ത വസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. ഈ സമയം, എന്‍റെ കൈയില്‍ ബലമായി പിടിച്ചു വലിച്ചുകൊണ്ടുവന്ന് ഹോട്ടല്‍ ലോ‌ഞ്ചിലേക്ക് വലിച്ചെറിയുകയായിരുന്നു. തന്‍റെ സ്യൂട്കേസുകളും മറ്റ് സാധനങ്ങളും ഇതിനൊപ്പം ഗിഗ്സ് വലിച്ചെറിഞ്ഞു. അതിനുശേഷം ഹോട്ടല്‍ മുറി വലിച്ചടച്ചുവെന്നും കേറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗിഗ്സ് സെസ്കിന് അടിമയായിരുന്നുവെന്നും താനുമായി ബന്ധമുള്ളപ്പോള്‍പോലും മുന്‍ കാമുകിയെ മണിക്കൂറില്‍ ഒരു അമ്പത് തവണയെങ്കിലും ഗിഗ്സ് വിളിച്ചിരുന്നുവെന്നും കേറ്റ് വെളിപ്പെടുത്തി. തന്നെ സെക്സിനായി വേണ്ടി മാത്രമാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ഒരിക്കലും ഗിഗ്സില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും കേറ്റ് നല്‍കിയ മൊഴിയിലുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍ ഇതിഹാസ താരമായ ഗിഗ്സ് പിന്നീട് പരിശീലകനായി. 2013-2014 സീസണില്‍ താരം യുണൈറ്റഡിന്‍റെ താത്കാലിക പരിശീലകനായി സ്ഥാനമേറ്റത്. 2018 ജനുവരിയില്‍ ഗിഗ്‌സ് വെയ്ല്‍സ് ടീമന്‍റെ പരിശീലകസ്ഥാനം ഏറ്റെടുത്തു.1958 ന് ശേഷം വെയ്ൽസിന് ആദ്യമായി ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത ശേഷമാണ് ഗിഗ്‌സ് പടിയിറങ്ങുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 24 വർഷം പന്തുതട്ടിയ ഗിഗ്‌സ് 25 പ്രമുഖ കിരീടങ്ങൾ സ്വന്തമാക്കി. 13 പ്രീമിയർ ലീഗ് കിരീടങ്ങളിൽ പങ്കാളിയായി.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഫിഫ ലോകകപ്പ് 2026 മത്സരക്രമം പുറത്ത്; വമ്പന്മാ‍‌ർ നേ‌ർക്കുനേ‌‌ർ, അ‍‍‌‍‌ർജന്റീന ​ഗ്രൂപ്പ് ജെയിൽ, ഗ്രൂപ്പ് സിയിൽ ബ്രസീൽ