ഇഞ്ചുറി ടൈമില്‍ സമനില പിടിച്ച് റയല്‍; പിഎസ്ജിയെ ബെന്‍ഫിക്ക വീണ്ടും തളച്ചിട്ടു

Published : Oct 12, 2022, 08:36 AM IST
ഇഞ്ചുറി ടൈമില്‍ സമനില പിടിച്ച് റയല്‍; പിഎസ്ജിയെ ബെന്‍ഫിക്ക വീണ്ടും തളച്ചിട്ടു

Synopsis

റയല്‍ മാഡ്രിഡ് ഇഞ്ചുറി ടൈമിലെ ഗോളില്‍ തോല്‍വിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഷാക്തറിനോട് 1-1ന്റെ സമനിലയായിരുന്നു നിലവിലെ ചാംപ്യന്മാര്‍ക്ക്. ഇഞ്ചുറി സമയത്ത് ആന്റോണിയോ റുഡിഗറാണ് റയലിനെ രക്ഷിച്ചത്.

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വന്പന്മാര്‍ക്കെല്ലാം സമനിലക്കുരുക്ക്. പിഎസ്ജി വീണ്ടും ബെന്‍ഫിക്കയോട് സമനിലയില്‍ കുരുങ്ങി. കഴിഞ്ഞ മത്സരത്തിലെ പോലെ ഇത്തവണയും 1-1 ആണ് സ്‌കോര്‍. 39-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെയുടെ പെനാല്‍റ്റി ഗോളില്‍ പിഎസ്ജിയാണ് ആദ്യം മുന്നിലെത്തിയത്. പിഎസ്ജിക്കായി ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് ഇതിലൂടെ എംബപ്പെ സ്വന്തമാക്കി. അറുപത്തിരണ്ടാം മിനിറ്റില്‍ യാവോ മരിയോയുടെ പെനാല്‍റ്റി ഗോളിലാണ് ബെന്‍ഫിക്ക സമനില പിടിച്ചത്. 

റയല്‍ മാഡ്രിഡ് ഇഞ്ചുറി ടൈമിലെ ഗോളില്‍ തോല്‍വിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഷാക്തറിനോട് 1-1ന്റെ സമനിലയായിരുന്നു നിലവിലെ ചാംപ്യന്മാര്‍ക്ക്. ഇഞ്ചുറി സമയത്ത് ആന്റോണിയോ റുഡിഗറാണ് റയലിനെ രക്ഷിച്ചത്. ഒലക്‌സാണ്ടര്‍ ഡോണേട്‌സ്‌കിന്റെ ഗോളിലാണ് ഷാക്തര്‍ മുന്നിലെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയെ കോപ്പന്‍ഹേഗന്‍ ഗോള്‍ രഹിത സമനിലയില്‍ കുരുക്കി. റിയാദ് മെഹറസിന് കിട്ടിയ പെനാല്‍റ്റിയടക്കം നിരവധി അവസരങ്ങള്‍ തുലച്ചതാണ് സിറ്റിക്ക് തിരിച്ചടിയായത്. സെര്‍ജിയോ ഗോമസ് മുപ്പതാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും സിറ്റിക്ക് തിരിച്ചടിയായി. 

എനിക്ക് ടീം മാനേജ്മെന്‍റില്‍ നിന്ന് കൃത്യമായ നിര്‍ദേശമുണ്ട്, പുതിയ റോളിനെക്കുറിച്ച് സഞ്ജു സാംസണ്‍

വമ്പന്മാരുടെ പോരില്‍ ചെല്‍സി ജയം കണ്ടു. മിലാനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. 21-ാംം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജോര്‍ജീന്യോയും 34-ാം മിനിറ്റില്‍ ഔബമയോങ്ങുമാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. അതേസമയം യുവന്റസിനെ മക്കാബി ഹൈഫ അട്ടിമറിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനാണ് യുവന്റസ് തോറ്റത്. തോല്‍വിയോടെ യുവന്റസിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസിലായി. 

ബൊറൂസിയ ഡോര്‍ട്മുണ്ട്- സെവിയ പോരാട്ടവും സമനിലയിലായി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. പതിനെട്ടാം മിനിറ്റില്‍ താന്‍ഗായ് നിയാന്‍സുവിന്റെ ഗോളിലൂടെ സെവിയയാണ് ആദ്യം മുന്നിലെത്തിയത്.മുപ്പത്തിയഞ്ചാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാം ഗോള്‍ മടക്കി.

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്