സ്‌പെയ്‌നില്‍ റയല്‍ മാഡ്രിഡ് കിരീടത്തിനരികെ; ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോ, ലിവര്‍പൂളോ?

Published : Apr 25, 2022, 12:59 PM IST
സ്‌പെയ്‌നില്‍ റയല്‍ മാഡ്രിഡ് കിരീടത്തിനരികെ; ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോ, ലിവര്‍പൂളോ?

Synopsis

ഫ്രാങ്ക് ലാംപാര്‍ഡിന്റെ പ്രതിരോധ കോട്ടപിളര്‍ക്കാന്‍ യുര്‍ഗന്‍ ക്ലോപ്പിന് അറുപത്തിരണ്ടാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. മുഹമ്മദ് സലായുടെ പാസില്‍ ലക്ഷ്യം കണ്ട് ആന്‍ഡി റോബര്‍ട്‌സണ്‍.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (EPL) കിരീടപ്പോരാട്ടം കനക്കുന്നു. ഇന്നലെ എവര്‍ട്ടനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെ ലിവര്‍പൂള്‍ (Liverpool) ഒന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ദൂരം ഒരു പോയിന്റാക്കി കുറച്ചു. 32 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സിറ്റിക്ക് 80 പോയിന്റാണുള്ളത്. ലിവര്‍പൂളിന് 79ഉം.

ജയം മാത്രം ലക്ഷ്യമിട്ടാണ് ലിവര്‍പൂള്‍ ഇന്നലെ ഇറങ്ങിയത്. തോല്‍ക്കാതിരിക്കുക എന്നത് മാത്രമായിരുന്നു എവര്‍ട്ടന്റെ ലക്ഷ്യം. ഫ്രാങ്ക് ലാംപാര്‍ഡിന്റെ പ്രതിരോധ കോട്ടപിളര്‍ക്കാന്‍ യുര്‍ഗന്‍ ക്ലോപ്പിന് അറുപത്തിരണ്ടാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. മുഹമ്മദ് സലായുടെ പാസില്‍ ലക്ഷ്യം കണ്ട് ആന്‍ഡി റോബര്‍ട്‌സണ്‍.

ലോംഗ് വിസിലിലേക്ക് അഞ്ച് മിനിറ്റുള്ളപ്പോള്‍ ജയം ആധികാരികമാക്കി പകരക്കാരന്‍ ഡിവോക് ഒറിഗി. കളിയില്‍ 17 ശതമാനം സമയം മാത്രം പന്തുകൈവശംവച്ച എവര്‍ട്ടന് ലിവര്‍പൂളിന്റെ പോസ്റ്റിലേക്ക് പന്തെത്തിക്കാനായത് ഒറ്റത്തവണ. തോല്‍വിയോടെ എവര്‍ട്ടന്‍ വീണ്ടും തരംതാഴ്ത്തല്‍ മേഖലയിലേക്ക് വീണു. 

അതേസമയം, ചെല്‍സിക്ക് നാടകീയ ജയം സ്വന്തമാക്കി. ചെല്‍സി ഒറ്റഗോളിന് വെസ്റ്റ് ഹാമിനെ തോല്‍പിച്ചു. നിശ്ചിത സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കേ ആയിരുന്നു ചെല്‍സിയുടെ വിജയഗോള്‍. രക്ഷകനായി ക്രിസ്റ്റ്യന്‍ പുലിസിച്ച്. തൊട്ടുമുന്‍പ് കിട്ടിയ പെനാല്‍റ്റി ജോര്‍ജിഞ്ഞോ പാഴാക്കിയതാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെല്‍സിയെ സമ്മര്‍ദത്തിലാക്കിയത്.

റൊമേലു ലുക്കാക്കുവിനെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. ക്രെയ്ഗ് ഡോസണ് ചുവപ്പ് കാര്‍ഡ്. 32 കളിയില്‍ 65 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ചെല്‍സി. 52 പോയിന്റുള്ള വെസ്റ്റ് ഹാം ഏഴാം സ്ഥാനത്ത്. 

ബാഴ്‌സ വീണ്ടും തോറ്റു

ലാലിഗയില്‍ ബാഴ്‌സയ്ക്ക് വീണ്ടും തോല്‍വി റെയോ വയകാനോ ആണ് ബാഴ്‌സയ്‌ക്കെതിരെ വിജയം നേടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. കളി തുടങ്ങി ഏഴാം മിനുറ്റിലാണ് അല്‍വാരോ ഗാര്‍സ്യ റിവേറെ ബാഴ്‌സയെ ഞെട്ടിച്ചത്. ഗോള്‍ മടക്കാന്‍ ബാഴ്‌സ താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ബാഴ്‌സ തോറ്റതോടെ ലീഗില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡിന് കിരീടമുറപ്പിക്കാന്‍ അവസാന അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രം മതിയാകും. 33 മത്സരങ്ങളില്‍ റയലിന് 78ഉം രണ്ടാമതുള്ള ബാഴ്‌സലോണയ്ക്ക് 63ഉം പോയിന്റാണ് ഉള്ളത്.
 

PREV
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം