ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നിറങ്ങും; റയല്‍ മാഡ്രിഡിന് തോല്‍വി

Published : Nov 05, 2025, 09:31 AM IST
Liverpool FC

Synopsis

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ തുടങ്ങിയ ടീമുകൾ നാലാം റൗണ്ട് മത്സരങ്ങൾക്കിറങ്ങും. 

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്‌സലോണയും ഇന്റര്‍ മിലാനും ഇന്ന് നാലാം റൗണ്ട് മത്സരത്തിനിറങ്ങും. ബെല്‍ജിയം ക്ലബ് ബ്രുഗെയാണ് ബാഴ്‌സലോണയുടെ എതിരാളികള്‍. മൂന്ന് കളിയില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റുള്ള ബാഴ്‌സ ഒന്‍പതാം സ്ഥാനത്ത് ആണിപ്പോള്‍. മൂന്ന് കളിയിലും തോറ്റ ബ്രൂഗെ ഇരുപതാമതും. പരിക്കേറ്റ ഗാവി, പെഡ്രി, റഫീഞ്ഞ എന്നിവരില്ലാതെയാവും ബാഴ്‌സയിറങ്ങുക.ഡാനി ഓല്‍മോയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും പരിക്ക് മാറി തിരിച്ചെത്തുന്നത് കോച്ച് ഹാന്‍സി ഫ്‌ളിക്കിന് ആശ്വാസം.

ലാമിന്‍ യമാല്‍, ഫെര്‍മിന്‍ ലോപസ്, മാര്‍കസ് റാഷ്‌ഫോര്‍ഡ്, ഫെറാന്‍ ടോറസ് എന്നിവര്‍ ഉള്‍പ്പെട്ട മുന്നേറ്റ നിരയിലേക്ക് ബാഴ്‌സ ആരാധകര്‍ ഉറ്റുനോക്കുന്നത്. പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക്, ജര്‍മ്മന്‍ ക്ലബ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടാണ് എതിരാളികള്‍. 89 കളിയില്‍ 86 ഗോള്‍ നേടിയ എര്‍ലിംഗ് ഹാലന്‍ഡിന്റെ ബൂട്ടുകളിലേക്ക് സിറ്റി ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ട് ജയവും ഒരു സമനിലയുമായി സിറ്റിക്കും ബൊറൂസ്യക്കും ഏഴ് പോയിന്റ് വീതം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്നതിന്റെ മേല്‍ക്കൈ കളിക്കളത്തില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് സിറ്റി.

മൂന്ന് കളിയും ജയിച്ച ഇന്റര്‍ മിലാന് കസാഖിസ്ഥാന്‍ ക്ലബ് കെയ്‌റാറ്റാണ് എതിരാളികള്‍. ഒന്‍പത് ഗോള്‍ നേടിയ ഇന്റര്‍ ഇതുവരെ ഒറ്റഗോള്‍ വഴങ്ങിയിട്ടില്ല. മറ്റ് മത്സരങ്ങളില്‍ ബെന്‍ഫിക്ക, ബയര്‍ ലെവര്‍ക്യൂസനേയും ന്യൂകാസില്‍, അത്‌ലറ്റിക് ക്ലബിനേയും, അയാക്‌സ്, ഗലാറ്റസരേയെയും നേരിടും. എല്ലാ കളിയും തുടങ്ങുക രാത്രി ഒന്നരയ്ക്ക്.

റയലിന് തോല്‍വി

അതേസമയം, ഇന്നലെ ലിവര്‍പൂളിനെതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. എതിരില്ലാത്ത ഒരുഗോളിനാണ് ലിവര്‍പൂള്‍ ജയിച്ചത്. 61ആം മിനിറ്റില്‍ അലക്‌സി മാക്‌സ് അലിസ്റ്ററാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയെ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. ലൂയിസ് ഡയാസിന്റെ ഇരട്ട ഗോള്‍ മികവിലാണ് ബയേണിന്റെ ജയം. മത്സരത്തില്‍ ഡിയാസ് , ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ജോവൊ നെവിസാണ് പിഎസ്ജിയുടെ ആശ്വാസ ഗോള്‍ നേടിയത്. സ്ലാവിയ പ്രാഹയെ, ആഴ്‌സനല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. മൈക്കിള്‍ മെരിനോ ഇരട്ട ഗോള്‍ നേടി. ബുകായൊ സാകയാണ് മറ്റൊരു സ്‌കോറര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ആശാനെ മെസി ചതിച്ചു'; മാര്‍ച്ചിലും കേരളത്തിലേക്കില്ല, വരുമെന്ന് ഉറപ്പ് പറഞ്ഞ മന്ത്രിയും സൈലന്‍റ്
മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;