സൂപ്പര്‍കപ്പ് പോരാട്ടം നാളെ; കിരീടത്തോടെ തുടങ്ങാന്‍ റയല്‍ മാഡ്രിഡ്, എതിരാളി ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട്

Published : Aug 09, 2022, 09:33 PM IST
സൂപ്പര്‍കപ്പ് പോരാട്ടം നാളെ; കിരീടത്തോടെ തുടങ്ങാന്‍ റയല്‍ മാഡ്രിഡ്, എതിരാളി ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട്

Synopsis

പതിനാലാം ചാംപ്യന്‍സ് ലീഗ് ഷെല്‍ഫിലെത്തിച്ച റയലിന്റെ ലക്ഷ്യം അഞ്ചാം യുവേഫ സൂപ്പര്‍ കപ്പാണ്. ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ഒരിക്കല്‍കൂടി തലയിലേറ്റിയത്.

ഹെല്‍സിങ്കി: യുവേഫ സൂപ്പര്‍കപ്പ് പോരാട്ടം നാളെ നടക്കും. റയല്‍ മാഡ്രിഡ്, ജര്‍മന്‍ ക്ലബ് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് ഹെല്‍സിങ്കി ഒളിംപിക് സ്റ്റേഡിയത്തിലാണ് മത്സരം. യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ചാംപ്യന്മാരുമാണ് സൂപ്പര്‍ കപ്പില്‍ നേര്‍ക്കുനേര്‍ വരാറുള്ളത്. കിരീടത്തോടെ പുതിയ സീസണിന് തുടക്കമിടാനൊരുങ്ങുകയാണ് റയല്‍ മാഡ്രിഡ്.

പതിനാലാം ചാംപ്യന്‍സ് ലീഗ് ഷെല്‍ഫിലെത്തിച്ച റയലിന്റെ ലക്ഷ്യം അഞ്ചാം യുവേഫ സൂപ്പര്‍ കപ്പാണ്. ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ഒരിക്കല്‍കൂടി തലയിലേറ്റിയത്. കരീം ബെന്‍സെമയും വിനീഷ്യസ് ജൂനിയറും നേതൃത്വം നല്‍കുന്ന മുന്നേറ്റവും ലൂക്കാ മോഡ്രിച്ച്, കാസിമിറോ, ട്രോണി ക്രൂസ് ത്രയം വാഴുന്ന മധ്യനിരയും തന്നെയാണ് റയലിന്റെ കരുത്ത്.

'നാലഞ്ച് വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കുമായിരുന്നു, പക്ഷേ...'; വിരമിക്കാനുണ്ടായ കാരണം പങ്കുവച്ച് അക്തര്‍

വലകാക്കാന്‍ തിബോട്ട് കോര്‍ട്വോ, ഡാനി കാര്‍വഹാല്‍, മെന്‍ഡി, എദര്‍ മിലിറ്റാവോ, അലാബ, റൂഡിഗര്‍ എന്നിവരുള്‍പ്പെടുന്ന പ്രതിരോധനിര ഉള്ളപ്പോള്‍ റയലിനെ മറികടക്കുക ജര്‍മന്‍ ക്ലബ്ബിന് എളുപ്പമാകില്ല. റേഞ്ചേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് യൂറോപ്പ ചാംപ്യന്മാരായത്. സൂപ്പര്‍കപ്പില്‍ആദ്യ കിരീടമാണ് ഐന്‍ട്രാക്റ്റ് ലക്ഷ്യമിടുന്നത്.

'കൗണ്ട്ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞു'; വിരമിക്കല്‍ സൂചന നല്‍കി ടെന്നിസ് ഇതിഹാസം സെറീന വില്യംസ്

1960ന് ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡും ഐന്‍ട്രാക്റ്റും പ്രധാനമത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നതെന്നതും ശ്രദ്ധേയം. ഓഫ്‌സൈഡ് കണ്ടെത്താന്‍ സെമിഓട്ടോമാറ്റഡ് സാങ്കേതിക വിദ്യ യൂറോപ്യന്‍ ഫുട്‌ബോളില്‍ ആദ്യമായി ഉപയോഗിക്കുന്ന മത്സരമാകും സൂപ്പര്‍കപ്പ് പോരാട്ടം.

നേരത്തെ ഫിഫ അംഗീകരിച്ച മാറ്റം ഖത്തര്‍ ലോകകപ്പ് മുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഉപയോഗിക്കാന്‍ തീരുമാനമായിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഡ്രിയാന്‍ ലൂണ വിദേശ ക്ലബിലേക്ക്; കളിക്കുക ലോണ്‍ അടിസ്ഥാനത്തിലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്
2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും