അടുത്ത സീസണില്‍ ജിങ്കാനില്ലാത്ത കേരള ബ്ലാസ്റ്റേഴ്‌സോ..? താരം ക്ലബ് വിട്ടതായി റിപ്പോര്‍ട്ട്

Published : May 19, 2020, 08:49 PM ISTUpdated : May 19, 2020, 08:56 PM IST
അടുത്ത സീസണില്‍ ജിങ്കാനില്ലാത്ത കേരള ബ്ലാസ്റ്റേഴ്‌സോ..? താരം ക്ലബ് വിട്ടതായി റിപ്പോര്‍ട്ട്

Synopsis

അതുകൊണ്ടുതന്നെ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികളിലൂടെയാണ് ക്ലബ് കടന്നുപോകുന്നത്. എന്നാല്‍ ജിങ്കാന്‍ ക്ലബ് വിടാന്‍ തന്നെ തീരുമാനിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.  

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരം സന്ദേര് ജിങ്കാന്‍ ക്ലബ് വിട്ടതായി റിപ്പോര്‍ട്ട്. പ്രമുഖ സ്‌പോര്‍ട്‌സ് വെബാസൈറ്റായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രഥമ ഐഎസ്എല്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ താരമാണ് ജിങ്കാന്‍. ആറ് വര്‍ഷകാലം ടീമിനൊപ്പം നിന്ന ശേഷമാണ് ജിങ്കാന്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നത്.

ഇന്ത്യന്‍ പാട്ടുകള്‍ കൈവിടാതെ വാര്‍ണര്‍; ഹിന്ദി പാട്ടിന് ചുവടുവച്ച് താര കുടുംബം- വീഡിയോ

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് ക്ലബ് കടന്നുപോകുന്നതെന്ന് ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികളിലൂടെയാണ് ക്ലബ് കടന്നുപോകുന്നത്. എന്നാല്‍ ജിങ്കാന്‍ ക്ലബ് വിടാന്‍ തന്നെ തീരുമാനിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ വാര്‍ത്തകളോട് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്റ്ററായ കരോളിസ് സ്‌കിന്‍കിസ് പ്രതികരിച്ചിട്ടില്ല.

ശത്രുതയൊക്കെ കളത്തിലായിരുന്നു; കരിയറില്‍ പോണ്ടിംഗുണ്ടാക്കിയ മാറ്റമെന്തെന്ന് വെളിപ്പെടുത്തി ഇശാന്ത് ശര്‍മ

ദേശീയ ടീമിന്റെ ഏറ്റവും മികച്ച പ്രതിരോധതാരമാണ് ജിങ്കാന്‍. ഈവര്‍ഷത്തെ അര്‍ജുന അവാര്‍ഡിന് ആള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ താരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ആറ് വര്‍ഷത്തോളം മഞ്ഞപ്പടയ്‌ക്കൊപ്പമുണ്ടായിരുന്ന ജിങ്കാന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു.

ബ്ലാസ്റ്റേഴ്‌സിനായി 76 മത്സരങ്ങളില്‍ ജിങ്കാന്‍ കളിച്ചു. ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കൡച്ച താരമാണ് ജിങ്കാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ