വീണ്ടും ടിക് ടോക്ക് വീഡിയോയുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ഇത്തവണ ഒരു ഹിന്ദി പാട്ടിനാണ് താരകുടുംബം ചുവടുവച്ചിരിക്കുന്നത്. \
മെല്‍ബണ്‍: വീണ്ടും ടിക് ടോക്ക് വീഡിയോയുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ഇത്തവണ ഒരു ഹിന്ദി പാട്ടിനാണ് താരകുടുംബം ചുവടുവച്ചിരിക്കുന്നത്. ഗുരു രണ്‍ധാവയുടെ സ്ലോലി.. സ്ലോലി... എന്ന പാട്ടിനാണ് വാര്‍ണറും ഭാര്യയും രണ്ട് മക്കളും ഡാന്‍സ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാം...
ഇതാദ്യമായിട്ടല്ല വാര്‍ണര്‍ ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ഏറ്റവും കൂടുതല്‍ എന്റര്‍ടൈന്‍ ചെയ്ത കായികതാരവും വാര്‍ണറായിരിക്കും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഹിറ്റുകളിലൊന്നായ ബാഹുബലിയിലെ അമരേന്ദ്ര ബാഹുബലിയായിട്ടാണ് വാര്‍ണര്‍ എത്തിയിരുന്നത്.
മാത്രമല്ല, 1994ല്‍ പുറത്തറിങ്ങിയ കാതലന്‍ എന്ന സിനിമയില്‍ എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'മുക്കാല... മുക്കാബലാ... എന്ന് തുടങ്ങുന്ന തമിഴ് പാട്ടിനും വാര്‍ണര്‍ ചുവടുവച്ചിരിന്നു.
