ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ ഡിസംബര്‍ 18 മുതല്‍ 22 വരെ റിയാദില്‍

Published : Sep 21, 2025, 12:51 PM IST
AC Milan Italian Super Cup

Synopsis

 ഡിസംബർ 18 മുതൽ 22 വരെ നടക്കുന്ന ടൂർണമെന്റിൽ നപ്പോളി, ബോലോഗ്‌ന, ഇന്റർ മിലാൻ, എ.സി മിലാൻ എന്നീ നാല് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും. ഇത് ആറാം തവണയാണ് സൗദി അറേബ്യ ഇറ്റാലിയൻ സൂപ്പർ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

റിയാദ്: 2025 ലെ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് റിയാദ് വേദിയാകും. ഡിസംബര്‍ 18 മുതല്‍ 22 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഇത് ആറാം തവണയാണ് സൗദിയില്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുട്ബാള്‍ മത്സരം നടക്കുന്നത്. ഈ വര്‍ഷത്തെ സീരി എ ചാമ്പ്യന്മാരായ നപ്പോളി, കോപ്പ ഇറ്റാലിയ ജേതാക്കളായ ബോലോഗ്‌ന, ലീഗ് റണ്ണേഴ്‌സ് അപ്പായ ഇന്റര്‍ മിലാന്‍, കോപ്പ ഇറ്റാലിയ റണ്ണേഴ്‌സ് അപ്പായ എ.സി മിലാന്‍ എന്നീ നാല് പ്രമുഖ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക.

സൗദി കായിക മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ടിക്കറ്റുകള്‍ അടുത്ത ആഴ്ചകളില്‍ വില്‍പ്പന ആരംഭിക്കും. ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 18, 19 തീയതികളിലും ഫൈനല്‍ മത്സരം 22 നും നടക്കും. സ്റ്റേഡിയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും. 2018 ല്‍ ജിദ്ദയിലാണ് സൗദിയില്‍ ആദ്യമായി ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന് ആതിഥേയത്വം വഹിച്ചത്. അന്ന് യുവന്റസ്, എ.സി മിലാനെ പരാജയപ്പെടുത്തി കിരീടം നേടി. പിന്നീട് 2019 ല്‍ ടൂര്‍ണമെന്റ് റിയാദിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്റര്‍ മിലാന്‍ 2022 ലും 2024 ലും കിരീടം നേടി. ഈ വര്‍ഷം ജനുവരിയില്‍ നടന്ന കഴിഞ്ഞ എഡിഷന്‍ കിരീടം എ സി മിലാനാണ് സ്വന്തമാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഫിഫ ലോകകപ്പ് 2026 മത്സരക്രമം പുറത്ത്; വമ്പന്മാ‍‌ർ നേ‌ർക്കുനേ‌‌ർ, അ‍‍‌‍‌ർജന്റീന ​ഗ്രൂപ്പ് ജെയിൽ, ഗ്രൂപ്പ് സിയിൽ ബ്രസീൽ