'കയ്യടിക്കണം'; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വന്‍ തുക സംഭാവന ചെയ്ത് ലെവൻഡോവ്സ്‍കി

By Web TeamFirst Published Mar 22, 2020, 11:55 AM IST
Highlights

കൊവിഡിനെതിരെ മനുഷ്യരെല്ലാവരും ഒറ്റക്കെട്ടായി പൊരുതേണ്ട സമയമാണിത്. എല്ലാവരും പരമാവധി സഹായങ്ങൾ ചെയ്യണമെന്നും ലെവൻഡോവ്സ്കി. 

മ്യൂണിക്ക്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം യൂറോ സംഭാവന ചെയ്ത് ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോവ്സ്കി. കൊവിഡിനെതിരെ മനുഷ്യരെല്ലാവരും ഒറ്റക്കെട്ടായി പൊരുതേണ്ട സമയമാണിത്. എല്ലാവരും പരമാവധി സഹായങ്ങൾ ചെയ്യണമെന്നും ലെവൻഡോവ്സ്കി പറ‍ഞ്ഞു. 

Read more: ജീവന്‍വച്ചുള്ള പന്തുകളി തീക്കളിയാണ്; ഇറ്റലിയില്‍ നാപ്പോളി പരിശീലനം തുടങ്ങുന്നതിനെതിരെ പ്രതിഷേധം

ബയേൺ മ്യൂണിക്ക് താരങ്ങളായ ജോഷ്വ കിമ്മിച്ചും ലിയോൺ ഗോരെസ്കയും 'വീ കിക്ക് കൊറോണ' ക്യാംപയിന് തുടക്കമിട്ടിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരം ലിറോയ് സാനെയും വലിയ തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. 'വി കിക്ക് കൊറോണ' ക്യാംപെയ്ൻ വഴി ഇതിനോടകം 25 ദശലക്ഷത്തിലേറ യൂറോ സമാഹരിച്ചിട്ടുണ്ട്. കൊറോണ ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികൾക്കും സംഘടനകൾക്കുമാണ് സമാഹരിക്കുന്ന തുക നൽകുക.

Read more: സാമ്പത്തിക പ്രതിസന്ധി: മെസി അടക്കമുള്ളവരുടെ പ്രതിഫലം വെട്ടിക്കുറയ്‍ക്കാന്‍ ബാഴ്‍സ

കൊവിഡ് 19 മഹാമാരിയെ തുടർന്ന് ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സെരി എ, ചൈനീസ് സൂപ്പർ ലീഗ് എന്നിവയെല്ലാം നിർത്തിവച്ചിരിക്കുകയാണ്. വിവിധ ലീഗുകള്‍ പുനരാരംഭിക്കുന്നതും സീസണ്‍ ഉപേക്ഷിച്ചാല്‍ ആർക്ക് കിരീടം നല്‍കുമെന്നതും അനിശ്ചിതത്വത്തിലാണ്. ബാഴ്സലോണ അടക്കമുള്ള വമ്പന്‍ ക്ലബുകള്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്‍ക്കുകയാണ്. ജീവനക്കാരെ സഹായിക്കാന്‍ വിവിധ ക്ലബുകളില്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!