
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് പിന്നാലെ സ്പാനിഷ് താരം ഡാനി ഓൽമോയെ മൈതാനത്ത് വെച്ച് കഴുത്തിന് പിടിച്ചുതള്ളിയ സംഭവത്തിൽ മാപ്പുപറഞ്ഞ് അർജന്‍റീനയുടെ സഹപരിശീലകനും മുൻ താരവുമായ റോബർട്ടോ അയാള . വികാരങ്ങൾക്ക് അടിമപ്പെട്ട് താൻ ചെയ്ത പ്രവൃത്തിയിൽ ക്ഷമ ചോദിക്കുന്നതായും, ഡാനി ഓൽമോയെ നേരിട്ട് കാണുമ്പോൾ മാപ്പ് പറയുമെന്നും അയാള വ്യക്തമാക്കി.
ഫൈനലിൽ അർജന്‍റീനയെ അധികസമയത്ത് ഫെറാൻ ടോറസ് നേടിയ ഏക ഗോളിന് തകർത്ത് സ്പെയിൻ കിരീടമുയർത്തിയതിന് പിന്നാലെ ഗ്രൗണ്ടിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സ്പാനിഷ് നായകൻ റോഡ്രിയും അർജന്‍റീന താരം നികോളാസ് ഓട്ടാമെൻഡിയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, വിജയാഘോഷത്തിലായിരുന്ന ഗാവിയെ അർജന്‍റീന താരം ലിയാൻഡ്രോ പാരെഡെസ് മർദ്ദിക്കുകയും ചെയ്തിരുന്നു. പാരെഡെസിന് മത്സര ശേഷം റഫറി ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പ്രമുഖ മാധ്യമമായ 'എസ്പോർട്സ് മിഗ്ദിയ'യോട് സംസാരിക്കവേയാണ് റോബർട്ടോ അയാള തനിക്ക് സംഭവിച്ച പിഴവ് ഏറ്റുപറഞ്ഞത്.
🗣️🇦🇷 Roberto Ayala, ayudante de Scaloni en la Selección Argentina, ha pedido perdón por este momento con Dani Olmo tras la final del Mundial:
"Fue más un EMPUJÓN que otra cosa, no fue un puñetazo como quieren decir. Si veo a Dani le pediré DISCULPAS en persona"
"Obviamente que…— Madrid Sports (@MadridSports_) July 22, 2026
നടന്ന സംഭവത്തിൽ എനിക്ക് വലിയ ഖേദമുണ്ട്. അർജന്‍റീന ടീമിലെ എന്‍റെ പദവി വെച്ച് ഒരു തരത്തിലുമുള്ള പ്രകോപനങ്ങൾക്കും വഴങ്ങി ആ സാഹചര്യത്തില്‍ അങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു. വാർത്തകളിൽ വരുന്നത് പോലെ ഞാൻ അദ്ദേഹത്തിന്റെ മുഖത്ത് ഇടിക്കുകയല്ല ചെയ്തത്, അത് വെറുമൊരു തള്ളൽ മാത്രമായിരുന്നു. ഓൾമോ പറഞ്ഞ ചില വാക്കുകളാണ് എന്നെ പ്രകോപിപ്പിച്ചത്. എങ്കിലും കളിക്കളത്തിൽ അത് വിട്ടുകളയണമായിരുന്നുവെന്നും റോബർട്ടോ അയാള പറഞ്ഞു. മൈതാനത്ത് ഇരു ടീമിലെയും കളിക്കാർ തമ്മിലുണ്ടായ സംഘർഷം തടയാനും സ്വന്തം കളിക്കാരെ പിന്തിരിപ്പിക്കാനുമാണ് താൻ ഓടിയെത്തിയതെന്നും, എന്നാൽ ഉയർന്ന വികാരതള്ളിച്ചയിൽ നിയന്ത്രണം വിടുകയായിരുന്നുവെന്നും അയാള കൂട്ടിച്ചേർത്തു.
ലോകകപ്പ് ഫൈനലിന് ശേഷം ഇരു ടീമുകളിലെയും കളിക്കാരും സപ്പോർട്ട് സ്റ്റാഫും തമ്മിലുണ്ടായ കയ്യാങ്കളിയെക്കുറിച്ച് ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഫിഫയുടെ ഡിസിപ്ലിനറി ആൻഡ് എത്തിക്സ് പ്രൊസിക്യൂട്ടറെ ചുമതലപ്പെടുത്തിയതായും സംഭവത്തിൽ കടുത്ത അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!