ഇന്റർ മിയാമിയിലേക്ക് ചേക്കേറിയപ്പോൾ കരിയർ നശിപ്പിച്ചെന്ന് വിമർശനം; പ്രതിരോധത്തിലെയും മുന്നേറ്റത്തിലെയും ഉരുക്കുകോട്ട, കരുത്തുറ്റ പ്രകടനവുമായി ഡീ പോൾ

Published : Jun 17, 2026, 05:13 PM ISTUpdated : Jun 17, 2026, 05:17 PM IST
Rodrigo De Paul

Synopsis

മധ്യനിരയിൽ തിളങ്ങിയ റോഡ്രിഗോ ഡി പോളിന്റെ മികച്ച പ്രകടനമായിരുന്നു അർജന്റീന- അൾജീരിയ മത്സരത്തിലെ മറ്റൊരു പ്രധാന ഘടകം. 

കാൻസാസ് സിറ്റി: ഹാട്രിക് തിളക്കത്തോടെ മെസിയുടെ മിന്നും പ്രകടനത്തിൽ അൾജീരിയയെ തകർത്ത അർജന്റീന തങ്ങളുടെ കിരീടം നിലനിർത്താനുള്ള പോരാട്ടം തുടങ്ങിക്കഴിഞ്ഞു. വിശ്വവേദിയിൽ റെക്കോർഡുകളുടെ പെരുമഴയുമായാണ് മെസി ഇന്ന് കളിയവസാനിപ്പിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അൾജീരിയയെ അർജന്റീന തോല്പിച്ചത്. ജൂൺ 22 ന് ഓസ്ട്രിയയുമായും, 28 ന്‌ ജോർദാനുമായാണ് അർജന്റീനയുടെ ഇനിയുള്ള മത്സരങ്ങൾ.

മെസിയുടെ മിന്നും പ്രകടനത്തിനൊപ്പം ഇന്ന് ഏറ്റവും കൂടുതൽ കളം നിറഞ്ഞ് കളിച്ച താരമായിരുന്നു റോഡ്രിഗോ ഡീ പോൾ. മധ്യനിരയിൽ നിന്നും അൾജീരിയൻ കളിക്കാരെ നിഷ്പ്രഭമാക്കികൊണ്ട് മെസിക്ക് നീട്ടി നൽകിയ പാസ്- അത് മാത്രം മതി അയാളിലെ പ്രതിഭ മാഞ്ഞുപോയിട്ടില്ലെന്ന് തെളിയിക്കാൻ. പാസ് സ്വീകരിച്ച് ഞൊടിയിടയിൽ അൾജീരിയൻ ബോക്സിലേക്ക് മുന്നേറിയ മെസി, ബോക്സിന് പുറത്തുനിന്ന് ഗോൾമുഖത്തേക്ക് ലോങ്ങ് റേഞ്ചർ പായിച്ചു. ഡീ പോളിന്റെ ആ ഒരൊറ്റ പാസാണ് കളിയുടെ ഗതി തന്നെ മാറ്റിക്കളഞ്ഞത്. ആദ്യ ഗോളിന് ശേഷം പിന്നെ അവർക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. വീണ്ടും പിറന്നു രണ്ട് ഗോളുകൾ.

കരിയറിൽ മികച്ചുനിൽക്കുന്ന സമയത്താണ് സ്പാനിഷ് ലീഗ് വമ്പന്മാരായ അത്‌ലറ്റികോ മാഡ്രിഡിൽ നിന്നും ഡീ പോൾ ലോണിൽ ഇന്റർ മിയാമിയിലേക്ക് ചേക്കേറുന്നത്. ദേശീയ ടീമിലെ തന്റെ ആത്മസുഹൃത്തും സഹതാരവുമായിരുന്ന മെസിക്കൊപ്പം കളിക്കാൻ വേണ്ടിയുള്ള തീരുമാനം മാത്രമായിരുന്നില്ല അത്. അന്ന് ഡീ പോളിന് സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് നേരിടേണ്ടിവന്നത്. അത്തരം വിമർശനങ്ങൾക്കെല്ലാമുള്ള മറുപടി കൂടിയാണ് ഡീ പോൾ മൈതാനത്ത് ഇന്ന് നൽകിയത്. തന്റെ ക്യാപ്റ്റന് വേണ്ടി ഏതറ്റം വരെയും പോകാൻ അയാൾ തയ്യാറാണെന്ന് കോപ അമേരിക്ക ഫൈനലിലും, ലോകകപ്പ് ഫൈനലിലും നമ്മൾ കണ്ടതാണ്. ഡീ പോളിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അയാളുടെ ശീലങ്ങളുടെ തുടർച്ച മാത്രമാണ്.

മെസിക്ക് പിറകിലായി 7.7 റേറ്റിങ്ങോടെയാണ് അയാൾ ഇന്നലെ കളിയവസാനിപ്പിച്ചത്. കളിയിലുടനീളം ഒരൊറ്റ ഫൗൾ പോലും വഴങ്ങാതെയാണ് ഡീ പോൾ തിളങ്ങി നിന്നത്. 5 ഡ്യൂവലുകൾ വിജയിച്ച ഡീ പോൾ, 68 ടച്ചുകളാണ് ഇന്നത്തെ കളിയിൽ നടത്തിയത്. ഒൻപത് ഡിഫൻസീവ് ഇന്റർവെൻഷനുകൾ നടത്തിയ ഡീ പോൾ പ്രതിരോധത്തിലും മികച്ചുനിൽക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ഈ ഫോം തുടർന്നാൽ വരും മത്സരങ്ങളിലും അനായാസവിജയം നേടാനാവുമെന്നാണ് ആരാധകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'മെസിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഒരു ഭാഗ്യമാണ്..'; പ്രശംസകളുമായി രമേശ് ചെന്നിത്തല
ഫ്രഞ്ച് പടയുടെ എഞ്ചിൻ— മൈക്കിൾ ഒലീസെ; ലോകകപ്പിലെ ആദ്യ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച്