പുതുവര്‍ഷത്തില്‍ റൊണാള്‍ഡോ-മെസി പോരാട്ടത്തിന് സാധ്യത, പി എസ് ജി സൗദിയിലേക്ക്

Published : Dec 31, 2022, 05:12 PM IST
പുതുവര്‍ഷത്തില്‍ റൊണാള്‍ഡോ-മെസി പോരാട്ടത്തിന് സാധ്യത, പി എസ് ജി സൗദിയിലേക്ക്

Synopsis

പി എസ് ജി ജനുവരി മധ്യത്തോടെ സൗദിയില്‍ സൗഹൃദ മത്സരം കളിക്കാനെത്തുമെന്നും അല്‍-നസര്‍, അല്‍-ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്ത ഇലവനോട് രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ റൊണാള്‍ഡോയും മെസിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് കാണാനാവും.

പാരീസ്: രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ആദ്യമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലിയോണല്‍ മെസിയും രണ്ട ഭൂഖണ്ഡങ്ങളില്‍ പന്ത് തട്ടാന്‍ ഒരുങ്ങുകയാണ്. മെസി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുകയും റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍-നസറുമായി രണ്ടരവര്‍ഷത്തെ കരാറിലൊപ്പിടുകയും ചെയ്തതോടെയാണ് സമകാലീന ഫുട്ബോളിലെ രണ്ട് ഇതിഹാസ താരങ്ങള്‍ ആദ്യമായി രണ്ട് ഭൂഖണ്ഡങ്ങളില്‍ പന്ത് തട്ടുന്നത്.

ഇതോടെ ഇവര്‍ തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടങ്ങള്‍ ഇനി കാണാനാവില്ലെന്ന ആരാധകരുടെ നിരാശ മാറ്റുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പി എസ് ജി ജനുവരി മധ്യത്തോടെ സൗദിയില്‍ സൗഹൃദ മത്സരം കളിക്കാനെത്തുമെന്നും അല്‍-നസര്‍, അല്‍-ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്ത ഇലവനോട് രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ റൊണാള്‍ഡോയും മെസിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് കാണാനാവും.

എമിലിയാനോ മാര്‍ട്ടിനെസ് ആസ്റ്റണ്‍ വില്ലയില്‍ തിരിച്ചെത്തി; ഇന്ന് കളിക്കുന്ന കാര്യം സംശയത്തില്‍

ലോകകപ്പിന് മുമ്പ് മാഞ്ചസ്റ്ററുമായുള്ള കരാര്‍ അവസാനിപ്പിച്ചതോടെ റൊണാള്‍ഡോ ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്നാണ് റൊണാള്‍ഡോയുമായി സൗദി ക്ലബ്ബ് രണ്ടര വര്‍ഷത്തെ കരാറിലെത്തിയത്. ചരിത്രപരമായ തീരുമാനമെന്നാണ് റൊണാള്‍ഡോയെ ക്ലബ്ബിലെത്തിച്ച നടപടിയെ അല്‍-നസര്‍ വിശേഷിപ്പിച്ചത്. 2025വരെയാണ് റൊണാള്‍ഡോയും അല്‍-നസറുമായുള്ള കരാര്‍.

യുനൈറ്റഡില്‍ 100 മില്യന്‍ ഡോളറായിരുന്നു താരത്തിന്റെ പ്രതിഫലം. എന്നാല്‍ അല്‍ നസറില്‍ എത്തിയപ്പോള്‍ ഇരട്ടിയോളം രൂപയുടെ കുതിപ്പുണ്ടായി. പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെയ്ക്ക് 128 മില്യന്‍ ഡോളറാണ് വാര്‍ഷിക പ്രതിഫലം. മൂന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയുടെ പ്രതിഫലം 120 മില്യന്‍ ഡോളറുമാണ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബ്രസീൽ ഗോളടിച്ചാൽ മഞ്ഞൾപ്പൊടി, അർജന്‍റീനക്ക് പായസം മിക്സ്, ഫുട്ബോൾ ആരാധകർക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ
അമേരിക്കയില്‍ ഒരുങ്ങുന്ന വിവേചനങ്ങളുടെ ലോകകപ്പ്, ട്രംപിന്റെ കളിപ്പാവയോ ഫിഫ?