സാദിയോ മാനെയെ ബാഴ്‌സയിലെത്തിക്കാന്‍ മെസിക്ക് ആഗ്രഹമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഏജന്‍റ്

Published : Jun 30, 2022, 11:53 AM IST
സാദിയോ മാനെയെ ബാഴ്‌സയിലെത്തിക്കാന്‍ മെസിക്ക് ആഗ്രഹമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഏജന്‍റ്

Synopsis

മെസി ആവശ്യപ്പെട്ട രണ്ട് പേരെയും ടീമിലെത്തിക്കാന്‍ കഴിയാതെയും പോയി. ഇതിനിടെ ഫ്രീ ഏജന്റായി മാറിയ മെസി പിഎസ്ജിയിലേക്കും പോയി. ആരാധകര്‍ക്ക് നഷ്ടമായത് ഫുട്‌ബോളിലെ ഏറ്റവും മാരകമാകുമായിരുന്ന ഒരു കൂട്ടുകെട്ടും.

മ്യൂനിച്ച്:  സാദിയോ മാനെയെ (Sadio Mane) ബാഴ്‌സലോണയില്‍ (Barcelona) എത്തിക്കാന്‍ ലിയോണല്‍ മെസി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മാനെയുടെ ഏജന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ലബ്ബില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മെസിക്ക് (Lionel Messi) തന്നെ ബാഴ്‌സ വിടേണ്ടിവന്നു. തുടര്‍ തിരിച്ചടികള്‍ നേരിട്ടപ്പോള്‍ ടീം അഴിച്ചുപണിയണമെന്ന് മെസി ബാഴ്‌സ മാനേജ്‌മെന്റിനോട് പല തവണ ആവശ്യപ്പെട്ടിരുന്നു. 

ലിവര്‍പൂളില്‍ മിന്നും ഫോമില്‍ ഉണ്ടായിരുന്ന സെനഗല്‍ താരം സാദിയോ മാനെയെയും ടോട്ടനത്തിന്റെ അര്‍ജന്റൈന്‍ താരം ക്രിസ്റ്റ്യന്‍ റൊമേറോയെയും ടീമിലെത്തിക്കണമെന്നായിരുന്നു ക്യാപ്റ്റന്‍ മെസ്സിയുടെ ആവശ്യം. നെയ്മറിന് ഒത്ത പകരക്കാരനായാണ് സാദിയോ മാനെയെ മെസ്സി കണ്ടിരുന്നത്. പക്ഷേ അപ്പോഴേക്കും ബാഴ്‌സ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയിരുന്നു. 

ഉമ്രാന്‍ മാലിക് അസാധാരണ പ്രതിഭയെന്ന് സഞ്ജയ് മഞ്ജരേക്കർ; ശ്രദ്ധേയ ഉപദേശം

മെസി ആവശ്യപ്പെട്ട രണ്ട് പേരെയും ടീമിലെത്തിക്കാന്‍ കഴിയാതെയും പോയി. ഇതിനിടെ ഫ്രീ ഏജന്റായി മാറിയ മെസി പിഎസ്ജിയിലേക്കും പോയി. ആരാധകര്‍ക്ക് നഷ്ടമായത് ഫുട്‌ബോളിലെ ഏറ്റവും മാരകമാകുമായിരുന്ന ഒരു കൂട്ടുകെട്ടും. പിന്നെയും ഒരു സീസണ്‍ കൂടി ലിവര്‍പൂളില്‍ കളിച്ച സാദിയോ മാനെ കഴിഞ്ഞയാഴ്ചയാണ് ബയേണ്‍ മ്യൂണിക്കുമായി മൂന്ന് വര്‍ഷ കരാറില്‍ ഒപ്പിട്ടത്.

41 മില്യണ്‍ പൗണ്ടിനാണ് മാനെ ബയേണിലെത്തുകയെന്ന് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 2016ലാണ് സെനഗല്‍ സൂപ്പര്‍ താരമായ മാനെ സതാംപ്ടണില്‍ നിന്ന് ലിവര്‍പൂളിലെത്തിയത്. ഒരു വര്‍ഷത്തെ കരാര്‍ കൂടി ലവര്‍പൂളുമായി ബാക്കിയുണ്ടായിരുന്നെങ്കിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനോട് ലിവര്‍പൂള്‍ തോറ്റതിന് പിന്നാലെ ക്ലബ്ബ് വിടാനുള്ള ആഗ്രഹം മാനെ പരസ്യമാക്കുകയായിരുന്നു. 

ജസ്പ്രിത് ബുമ്ര ഈ വര്‍ഷം ഇന്ത്യയെ നയിക്കുന്ന അഞ്ചാമത്തെ താരം; റെക്കോര്‍ഡ്

മുഹമ്മദ് സലായ്ക്കും റോബര്‍ട്ടോ ഫിര്‍മിനോയ്ക്കുമൊപ്പം ലിവര്‍പൂളിന്റെ 2019 മുതലുള്ള കിരീടനേട്ടങ്ങളിലെ നിര്‍ണായക സാന്നിധ്യമാണ് സാദിയോ മാനേ. ലിവര്‍പൂള്‍ കുപ്പായത്തില്‍ 296 മത്സരങ്ങളില്‍ 120 ഗോളുകള്‍ നേടിയ മാന 48 അസിസ്റ്റുകളും നല്‍കി.  ലിവര്‍പൂളിനൊപ്പം ചാംപ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് എഫ്.എകപ്പ്, ഇ.എഫ്.എല്‍ കപ്പ്, യുവേഫാ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ മാനെ പങ്കാളിയായി.

PREV
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം