UEFA : യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ മത്സരക്രമത്തെ വിമര്‍ശിച്ചു; ക്ലോപ്പിനും ഗാര്‍ഡിയോളയ്ക്കും യുവേഫയുടെ മറുപടി

By Web TeamFirst Published Jun 28, 2022, 1:50 PM IST
Highlights

താരങ്ങളുടെ ക്ഷേമത്തെക്കാള്‍ പണത്തിനാണോ പ്രാധാന്യം നല്‍കുന്നതെന്നും ഇരുവരും ചോദിച്ചിരുന്നു. ഫിഫയെയും യുവേഫയേയും എപ്പോഴും ആക്രമിക്കാനും വിമര്‍ശിക്കാനും വളരെ എളുപ്പമാണെന്നും കൂടുതല്‍ പ്രതിഫലം വേണമെങ്കില്‍ കൂടുതല്‍ മത്സരം കളിക്കേണ്ടിവരുമെന്നും സെഫറില്‍ മറുപടി നല്‍കി.

ലണ്ടന്‍: യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ മത്സരക്രമത്തെ വിമര്‍ശിച്ച ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പും (Jurgen K-lopp) മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോളയ്ക്കും (Pep Guard-iola) യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫറിന്റെ മറുപടി. മത്സരങ്ങള്‍ കുറയുന്നതിന് അനുസരിച്ച് പ്രതിഫലമായി ലഭിക്കുന്ന പണം കുറയുമെന്നും അതിനു ക്ലബുകള്‍ തയ്യാറാകില്ലെന്നും സെഫറിന്‍ പറഞ്ഞു. യൂറോപ്പില്‍ ക്ലബ് മത്സരങ്ങള്‍ വളരെ കൂടുതലാണെന്നും ഇതു താരങ്ങളെ ബാധിക്കുന്നുണ്ടെന്നുമായിരുന്ന ക്ലോപ്പും ഗാര്‍ഡിയോളയും വിമര്‍ശിച്ചത്. 

താരങ്ങളുടെ ക്ഷേമത്തെക്കാള്‍ പണത്തിനാണോ പ്രാധാന്യം നല്‍കുന്നതെന്നും ഇരുവരും ചോദിച്ചിരുന്നു. ഫിഫയെയും യുവേഫയേയും എപ്പോഴും ആക്രമിക്കാനും വിമര്‍ശിക്കാനും വളരെ എളുപ്പമാണെന്നും കൂടുതല്‍ പ്രതിഫലം വേണമെങ്കില്‍ കൂടുതല്‍ മത്സരം കളിക്കേണ്ടിവരുമെന്നും സെഫറില്‍ മറുപടി നല്‍കി. അതേസമയം പ്രീസീസണ്‍ മത്സരങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍. 

ടീം സജ്ജമാണ്, ചെറിയൊരു ആശങ്ക മാത്രമാണുള്ളത്; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുമ്പ് പരിശീലകന്‍ ദ്രാവിഡ്

പുതിയ കോച്ചിന് കീഴില്‍ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിനോടകം പരിശീലനം ആരംഭിച്ചു. എറിക് ടെന്‍ ഹാഗിന് കീഴില്‍ യുണൈറ്റഡിന്റെ ആദ്യ പരിശീലന സെഷനായിരുന്നു ഇത്. വാന്‍ ഡെ ബീക്, ആന്റണി മാര്‍ഷ്യല്‍, ഡേവിഡ് ഡി ഹിയ, വാന്‍ ബിസാക, ലിന്‍ഡെലോഫ്, ബ്രാണ്ടന്‍ വില്യംസ്, ഗര്‍നാചോ തുടങ്ങിയവര്‍ ആദ്യദിവസം പരിശീലനത്തിനെത്തി. യുവേഫ നേഷന്‍സ് ലീഗില്‍ കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പടെയുള്ള താരങ്ങള്‍ അടുത്തയാഴ്ചയേ ടീമിനൊപ്പം ചേരൂ. 

അടുത്ത മാസം പന്ത്രണ്ടിനാണ് യുണൈറ്റഡിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുക. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നെങ്കിലും യുണൈറ്റഡിന് ഇതുവരെ ഒറ്റതാരത്തെയും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ബാഴ്സലോണയുടെ (Barcelona) ഫ്രാങ്കി ഡിയോംഗിനെയും അയാക്സിന്റെ (Ajax) ആന്റണിയെയുമാണ് യുണൈറ്റഡ് പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. ഇതിനിടെ ക്രിസ്റ്റിയാനോ (Cristiano Ronaldo) ക്ലബ് വിടുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

രോഹിത് ശര്‍മ തിരിച്ചെത്തുമോ? ചിരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ച് താരം; നയിക്കാനെത്തുമെന്ന് ആരാധകര്‍

ഡിയോംഗിനെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തിക്കാനുള്ള യുണൈറ്റഡിന്റെ ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. ഇതുകൊണ്ടുതന്നെ ഡിയോംഗിനായുള്ള ഓഫര്‍ വധിപ്പിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നേരത്തെ 60 ദശലക്ഷം യൂറോയാണ് യുണൈറ്റഡ് വാഗ്ദാനം ചെയ്തത്. പുതിയ ഓഫര്‍ എത്രയെന്ന് യുണൈറ്റഡ് വെളിപ്പെടുത്തിയിട്ടില്ല. ഡിയോംഗിനായി 75 ദശലക്ഷം യൂറോയാണ് ബാഴ്സലോണ പ്രതീക്ഷിക്കുന്നത്. 2019ല്‍ അയാക്‌സില്‍ നിന്നാണ് ഡിയോംഗ് ബാഴ്‌സയില്‍ എത്തിയത്.
 

click me!