മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലന ക്യാംപ് തുടങ്ങി; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്ത ആഴ്ച്ച ടീമിനൊപ്പം ചേരും

By Web TeamFirst Published Jun 28, 2022, 12:15 PM IST
Highlights

അടുത്ത മാസം പന്ത്രണ്ടിനാണ് യുണൈറ്റഡിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുക. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നെങ്കിലും യുണൈറ്റഡിന് ഇതുവരെ ഒറ്റതാരത്തെയും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

മാഞ്ചസ്റ്റര്‍: പുത്തന്‍ പ്രതീക്ഷകളുമായി വരുന്ന സീസണിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലനം തുടങ്ങി. പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ യുണൈറ്റഡിന്റെ ആദ്യ പരിശീലന സെഷനായിരുന്നു ഇത്. വാന്‍ ഡെ ബീക്, ആന്റണി മാര്‍ഷ്യല്‍, ഡേവിഡ് ഡി ഹിയ, വാന്‍ ബിസാക, ലിന്‍ഡെലോഫ്, ബ്രാണ്ടന്‍ വില്യംസ്, ഗര്‍നാചോ തുടങ്ങിയവര്‍ ആദ്യദിവസം പരിശീലനത്തിനെത്തി. യുവേഫ നേഷന്‍സ് ലീഗില്‍ കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പടെയുള്ള താരങ്ങള്‍ അടുത്തയാഴ്ചയേ ടീമിനൊപ്പം ചേരൂ. 

അടുത്ത മാസം പന്ത്രണ്ടിനാണ് യുണൈറ്റഡിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുക. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നെങ്കിലും യുണൈറ്റഡിന് ഇതുവരെ ഒറ്റതാരത്തെയും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ബാഴ്‌സലോണയുടെ (Barcelona) ഫ്രാങ്കി ഡിയോംഗിനെയും അയാക്‌സിന്റെ (Ajax) ആന്റണിയെയുമാണ് യുണൈറ്റഡ് പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. ഇതിനിടെ ക്രിസ്റ്റിയാനോ (Cristiano Ronaldo) ക്ലബ് വിടുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.  

ടീം സജ്ജമാണ്, ചെറിയൊരു ആശങ്ക മാത്രമാണുള്ളത്; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുമ്പ് പരിശീലകന്‍ ദ്രാവിഡ്

ഡിയോംഗിനെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തിക്കാനുള്ള യുണൈറ്റഡിന്റെ ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. ഇതുകൊണ്ടുതന്നെ ഡിയോംഗിനായുള്ള ഓഫര്‍ വധിപ്പിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നേരത്തെ 60 ദശലക്ഷം യൂറോയാണ് യുണൈറ്റഡ് വാഗ്ദാനം ചെയ്തത്. പുതിയ ഓഫര്‍ എത്രയെന്ന് യുണൈറ്റഡ് വെളിപ്പെടുത്തിയിട്ടില്ല. ഡിയോംഗിനായി 75 ദശലക്ഷം യൂറോയാണ് ബാഴ്‌സലോണ പ്രതീക്ഷിക്കുന്നത്. 2019ല്‍ അയാക്സില്‍ നിന്നാണ് ഡിയോംഗ് ബാഴ്സയില്‍ എത്തിയത്. 

ഈ സീസണില്‍ 26 മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ കളിച്ച ഡിയോംഗ് ആകെ 42 മത്സരങ്ങള്‍ ബാഴ്സ ജേഴ്സിയണിഞ്ഞു. നാലു ഗോള്‍ നേടി. നിലവില്‍ 2026 വരെയാണ് ഡിയോംഗിന് ബാഴ്സയുമായി കരാറുള്ളത്. ബാഴ്സയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ഡിയോംഗ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നല്ല വിലകിട്ടിയാല്‍ ഡച്ച് താരത്തെ വില്‍ക്കാനാണ് ബാഴ്സയുടെ നീക്കം. 

രോഹിത് ശര്‍മ തിരിച്ചെത്തുമോ? ചിരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ച് താരം; നയിക്കാനെത്തുമെന്ന് ആരാധകര്‍

മുന്‍പ് അയാക്സില്‍ എറിക് ടെന്‍ഹാഗിന് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ഡിയോംഗ്. ഇതുകൊണ്ടുതന്നെയാണ് ഡിയോംഗിനെ ടീമിലെത്തിക്കണമെന്ന് എറിക് യൂണൈറ്റഡ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
 

click me!