സിംഗപൂരിനെതിരെ സുനില്‍ ഛേത്രി നയിക്കും; ആഷിഖും സഹലും ടീമില്‍- മത്സരം കാണാന്‍ ഈ വഴികള്‍

By Web TeamFirst Published Sep 24, 2022, 5:08 PM IST
Highlights

അതേസമയം സന്ദേശ് ജിങ്കാന് പ്ലയിംഗ് ഇലവനില്‍ ഇടം കണ്ടെത്താനായില്ല. ജൂണിന് ശേഷം ആദ്യമായിട്ടാണ് ഇഗോര്‍ സ്റ്റിമാക്കിന്റെ കീഴിലുള്ള ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്.

ഹൊ ചി: ഹുങ് തിന്‍ ടൂര്‍ണമെന്റില്‍ സിംഗപ്പൂരിനെതിരായ മത്സരത്തില്‍ മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹല്‍ അബ്ദു സമദും കളിക്കും. 5.30ന് ആരംഭിക്കുന്ന മത്സരത്തിന്റെ പ്ലയിംഗ് ഇലവന്‍ അല്‍പം സമയം മുമ്പാണ് പുറത്തുവിട്ട്. സുനില്‍ ഛേത്രി ടീമിനെ നയിക്കും. മറ്റൊരു മലയാളി താരം കെ പി രാഹുല്‍ ടീമിലുണ്ടെങ്കിലും പ്ലെയിംഗ് ഇലവനിലെത്തിയല്ല. ഫിഫ റാങ്കിംഗില്‍ 159-ാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് സിംഗപൂര്‍. ഇന്ത്യ 104-ാം സ്ഥാനത്തും.

അതേസമയം സന്ദേശ് ജിങ്കാന് പ്ലയിംഗ് ഇലവനില്‍ ഇടം കണ്ടെത്താനായില്ല. യാത്രാ രേഖകളിലെ പിഴവ് കാരമം ജിങ്കാന് ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസത്തിന് ശേഷം വിയറ്റ്‌നാമിനെതിരേയും ഇന്ത്യക്ക് മത്സരമുണ്ട്. 27ന് വൈകിട്ട് 5.30നാണ് മത്സരം. ഈ മത്സരവും ജിങ്കാന് നഷ്ടമാവും. ചിംഗ്ലന്‍സന സിംഗും ഇതേ പ്രശ്‌നാണ് നേരിട്ടത്. കൊല്‍ക്കത്തയില്‍ നിന്ന് ഇരുവരുമില്ലാതെയാണ്  ഇന്ത്യന്‍ ടീം വിയറ്റ്‌നാമിലെത്തിയത്. അടുത്തിടെ എടികെ മോഹന്‍ ബഗാന്‍ വിട്ട ജിങ്കാന്‍ തന്‍റെ പഴയ ക്ലബായ ബംഗളൂരു എഫ്സിയില്‍ തിരിച്ചെത്തിയിരുന്നു. പിന്നാലെ ബംഗളൂരുവിനൊപ്പം ഡ്യൂറന്‍റ് കപ്പും സ്വന്തമാക്കുകയുണ്ടായി. ആഷിഖ് കുരുണിയന്‍ സീസണില്‍ ബംഗളൂരു വിട്ട് ബഗാനിലെത്തിയിരുന്നു. 

ജൂണിന് ശേഷം ആദ്യമായിട്ടാണ് ഇഗോര്‍ സ്റ്റിമാക്കിന്റെ കീഴിലുള്ള ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്. അവസാന മൂന്ന് മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു. ഈ വിജയങ്ങളാണ് എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടികൊടുത്തത്. മത്സരം യൂറോ സ്‌പോര്‍ട്ടില്‍ തല്‍സമയം കാണാം. ജിയോ ടിവിയിലും കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

അനായാസ മത്സരമെന്ന് രവി ശാസ്ത്രി! നിങ്ങളത് പറയരുതെന്ന് ദിനേശ് കാര്‍ത്തികിന്റെ മറുപടി- വീഡിയോ

ഇന്ത്യന്‍ ടീം: ഗുര്‍പ്രീത് സന്ധു, അന്‍വര്‍ അലി, നരേന്ദര്‍, ആകാശ് മിശ്ര, അനിരുദ്ധ ഥാപ, സുനില്‍ ഛേത്രി, റോഷന്‍ നോറം, ലിസ്റ്റണ്‍ കൊളാകോ, സഹല്‍ അദ്ബു സമദ്, അഷിഖ് കുരുണിയന്‍, ജീക്‌സണ്‍ സിംഗ്.

click me!