വരട്ടെ മലപ്പുറത്തൊരു മാറക്കാന; ഒരു ലക്ഷം പേ‍ര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം വേണമെന്ന് ആവശ്യം

Published : May 03, 2022, 10:46 AM ISTUpdated : May 03, 2022, 10:54 AM IST
വരട്ടെ മലപ്പുറത്തൊരു മാറക്കാന; ഒരു ലക്ഷം പേ‍ര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം വേണമെന്ന് ആവശ്യം

Synopsis

സന്തോഷ് ട്രോഫിയില്‍ ആരാധക പ്രളയം, പയ്യനാട് തികയാതെ ഫുട്ബോള്‍ ഭ്രാന്തന്‍മാരുടെ നാട്, വമ്പന്‍ സ്റ്റേഡിയം വേണമെന്ന് ആവശ്യം

മലപ്പുറം: ചൂട് ഉച്ചിയിലേക്ക് കുത്തിയിറങ്ങിയ ഈ നോമ്പ് കാലത്ത് ഗാലറി കാലിയാവും എന്ന് മലപ്പുറത്തിന്‍റെ മനസറിയാത്തവര്‍ പ്രവചിച്ചൊരു ടൂര്‍ണമെന്‍റാണ് സന്തോഷ് ട്രോഫി(Santosh Trophy 2022). പിന്നെ കണ്ടത് സന്തോഷ് ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആവേശം വിതറിയ ഫുട്ബോള്‍ ഉത്സവം. ഗാലറി നിറഞ്ഞുകവി‌ഞ്ഞ് ടിക്കറ്റില്ലാതെ മടങ്ങിയ ആരാധകരെ കൊണ്ട് റോഡ് നിറഞ്ഞ ഒരു ഫുട്ബോള്‍ മാമാങ്കമുണ്ടെങ്കില്‍ അത് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ (Manjeri Payyanad Stadium) കേരളത്തിന്‍റെ മത്സരങ്ങള്‍ മാത്രമായിരിക്കും. പയ്യാനാടൊന്നും പോരാ, ഒരു ലക്ഷം കപ്പാസിറ്റിയെങ്കിലുമുള്ള സ്റ്റേഡിയം മലപ്പുറത്ത് സംസ്ഥാന സ‍ര്‍ക്കാര്‍ മുന്‍കൈയെടുത്ത് പണിയണം എന്ന് ആവശ്യപ്പെടുകയാണ് ഫുട്ബോള്‍ ഭ്രാന്തന്‍മാര്‍. 

മലപ്പുറം ജില്ലക്ക് മികച്ച സ്‌റ്റേഡിയം വേണമെന്ന ആവശ്യമാണ് ആരാധകർ ഉയർത്തുന്നത്. സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍റെ മത്സരങ്ങള്‍ക്ക് വേദിയായ പയ്യനാട് സ്‌റ്റേഡിയത്തിന് നിലവിൽ പരമാവധി 23000 ആളുകളെയാണ് ഉൾക്കൊള്ളാൻ കഴിയുക. മികച്ച ടൂർണമെൻറുകൾ വിരുന്നെത്താൻ ഇത് തടസ്സമാകും. ചുരുങ്ങിയത് 75,000 കാണികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന സ്‌റ്റേഡിയമാണ് മലപ്പുറത്തിന് വേണ്ടത്. എഴുപത്തിയയ്യായിരം കടന്ന് ഒരു ലക്ഷം കാണികള്‍ക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയം മലപ്പുറത്ത് വരണമെന്ന് വാദിക്കുന്നവരുമുണ്ട്. 

കുഞ്ഞ് മാറക്കാനയായി പയ്യനാട് 

രാജസ്ഥാനെതിരെ നടന്ന കേരളത്തിന്‍റെ ആദ്യ മത്സരത്തിൽ കാഴ്ചക്കാരായി എത്തിയത് 28,319 ആരാധകരാണ്. ചിരവൈരികളായ ബംഗാളിനെതിരെ നടന്ന രണ്ടാം മത്സരത്തിനെത്തിയത് 23,180 പേരും. മേഘാലയക്കെതിരെ നടന്ന മൂന്നാമത്തെ മത്സരത്തിനെത്തിയത് 17,523 കാണികള്‍. സെമിയിലും സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയ ആരാധകർക്ക് കുറവുണ്ടായിരുന്നില്ല. ഫൈനലിൽ മത്സരം വീക്ഷിക്കാനെത്തിയത് 26,857 പേരാണ്. ആദ്യ കളിയിലും ഫൈനൽ മത്സരത്തിലും നിരവധി ആരാധകര്‍ ടിക്കറ്റെടുത്തിട്ടും സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാനാകാതെ മടങ്ങിപ്പോയി. കാലിയായ ഗാലറിക്ക് മുന്നില്‍ പന്ത് തട്ടിക്കളിച്ച് ശീലിച്ച ടീമുകള്‍ക്ക് മലപ്പുറത്തെ ആരാധകക്കടല്‍ പുതു കാഴ്ച്ചയായി. 

സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിന് ടിക്കറ്റിനായി നട്ടുച്ചക്കാണ് ആരാധകർ വരി നിന്ന് തുടങ്ങിയത്. നാല് മണിക്കാണ് ടിക്കറ്റ് വിൽപ്പന ആരംഭിക്കുക. എന്നാൽ ഓൺലൈൻ ടിക്കറ്റുകൾ വിറ്റഴിതോടെയാണ് ഉച്ചക്ക് രണ്ട് മണിക്ക് തന്നെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന് സമീപത്തെ ടിക്കറ്റ് കൗണ്ടറുകളിലേക്ക് ഫുട്ബോൾ ആരാധകർ എത്തിയത്. കനത്ത ചൂടിനെപോലും വകവെക്കാതെയാണ് ആളുകൾ ടിക്കറ്റിനായി വരി നിന്നത്. സന്തോഷ് ട്രോഫിയിലെ ഏറ്റെവും മനോഹരമായ ദൃശ്യമായി ഈ രംഗം മാറുകയായിരുന്നു. 

Santosh Trophy : സന്തോഷ് ട്രോഫി കിരീടം പെരുന്നാള്‍ സമ്മാനം, ആരാധക‍ര്‍ക്ക് നന്ദി: ബിനോ ജോർജ്

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്