2027 ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: വേദിയാവാന്‍ ഇന്ത്യയില്ല; പിന്മാറ്റം ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചു

By Web TeamFirst Published Dec 5, 2022, 4:05 PM IST
Highlights

ഫെബ്രുവരിയില്‍ നടക്കുന്ന റീജണല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി വേദി പ്രഖ്യാപിക്കും. ഇന്ത്യ ഒരിക്കല്‍ പോലും ഏഷ്യന്‍ കപ്പിന് വേദിയായിട്ടില്ല. 1964ല്‍ ഇസ്രായേലില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ മികച്ച പ്രകടനം. 

ദോഹ: 2027 ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് വേദിയാവാന്‍ ഇന്ത്യയില്ല. സൗദി അറേബ്യയാണ് ടൂര്‍ണമെന്റിന് വേദിയാവുക. കാരണമൊന്നും അറിയിക്കാതെയാണ് ഇന്ത്യ പിന്മാറ്റം ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് സൗദിക്കും ഇന്ത്യക്കും ഏഷ്യന്‍ കപ്പിന് വേദിയാവാന്‍ താല്‍പര്യമുണ്ടെന്നുള്ള കാര്യം ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പുറത്തുവിട്ടത്. എന്നാല്‍ ഇന്ത്യയുടെ പിന്മാറ്റം ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാക്കി. ഫെബ്രുവരിയില്‍ നടക്കുന്ന റീജണല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി വേദി പ്രഖ്യാപിക്കും. ഇന്ത്യ ഒരിക്കല്‍ പോലും ഏഷ്യന്‍ കപ്പിന് വേദിയായിട്ടില്ല. 1964ല്‍ ഇസ്രായേലില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ മികച്ച പ്രകടനം. 

ഖത്തര്‍ ലോകകപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയ ടീമാണ് സൗദി അറേബ്യ. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ 2-1ന് തോല്‍പ്പിക്കാന്‍ സൗദിക്കായിരുന്നു. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ സൗദിക്ക് സാധിച്ചിരുന്നില്ല. ഗ്രൂപ്പില്‍ പോളണ്ട്, മെക്‌സിക്കോ എന്നിവരോട് തോറ്റ് സൗദി പുറത്താവുകയായിരുന്നു. ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് സൗദി ലോകകപ്പ് ക്യാംപെയ്ന്‍ അവസാനിപ്പിച്ചത്. എങ്കിലും വമ്പന്മാരെ വിറപ്പിക്കാന്‍ സൗദിക്കായെന്ന് അഭിപ്രായമുണ്ടായിരുന്നു. 

2023 ഏഷ്യാ കപ്പ് ഖത്തറിലാണ് നടക്കുക. നടത്തിപ്പില്‍ നിന്ന് ചൈന പിന്മാറിയ സാഹചര്യത്തിലാണിത്. ഇക്കാര്യം ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. 2019ലാണ് ചൈനയ്ക്ക് വേദി അനുവദിച്ചത്. 2023 ജൂലൈ 16 മുതല്‍ പത്ത് നഗരങ്ങളിലായിട്ടാണ് മത്സരം നടക്കേണ്ടിയിരുന്നത്. 

24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ലോഗോ ഇതിനോടകം പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടിയിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പിനെത്തുന്നത്. അദ്യമായിട്ടാണ് ഇന്ത്യ തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്.

'പോന്നോട്ടെ, ഓരോരുത്തരായി പോന്നോട്ടെ'; മെസിക്കൊപ്പം ചിത്രം വേണം, നീണ്ട ക്യുവുമായി ഓസ്ട്രേലിയൻ താരങ്ങള്‍

click me!