
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച്, കിരീടം നിലനിര്‍ത്താനുള്ള കുതിപ്പ് തുടരുന്നതിനിടെ ആഴ്‌സണല്‍ നിലംപൊത്തി! ബ്രൈറ്റണ്‍ ഹോവ് ആല്‍ബിയന്റെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ആ വീഴ്‌ച. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ആഴ്‌സണലിന് എന്താണ് സംഭവിച്ചത്? മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ മുന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ ആഴ്‌സണല്‍ കോച്ച് മൈക്കല്‍ അര്‍ടെറ്റക്ക് ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റൊട്ടേഷന്‍ പോളിസി നല്ലതാണ്, അത് എപ്പോഴും പ്രതീക്ഷിച്ച ഫലം നല്‍കണമെന്നില്ല. കളിക്കാരെ മാനസികമായി ബാധിക്കും.
അതേ, ആഴ്‌സണലില്‍ കോച്ച് ആര്‍ടേറ്റ പയറ്റുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെപ് ഗോര്‍ഡിയോള പയറ്റിയിരുന്ന അതേ തന്ത്രമാണ്. പെപ്‌ഗോര്‍ഡിയോളയുടെ ശിഷ്യനായി സിറ്റിയിലുണ്ടായിരുന്ന ആര്‍ടേറ്റ ആഴ്‌സണലില്‍ അതേ തന്ത്രം പ്രയോഗിക്കുന്നുവെന്ന് മാത്രം. യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടുകയാണ് ആര്‍ടേറ്റയുടെ പ്രധാന ലക്ഷ്യം. അതുകൊണ്ട് ചാമ്പ്യന്‍സ് ലീഗിന് വേറൊരു സ്‌ക്വാഡും പ്രീമിയര്‍ ലീഗിന വേറൊരു ലൈനപ്പുമാണ് പരീക്ഷിക്കുന്നത്. ഫോം മങ്ങിയ താരത്തെ, ഈ പോളിസിയുടെ ഭാഗമായി കളിപ്പിക്കേണ്ടി വരുന്നത് തിരിച്ചടിയാകും. മികച്ച ഫോമില്‍ നില്‍ക്കുന്ന താരത്തെ റൊട്ടേഷന്റെ ഭാഗമായി ബെഞ്ചിലിരുത്തുന്നതും പ്രതികൂലമായി ഭവിക്കുമെന്ന് അഗ്യൂറോ ചൂണ്ടിക്കാട്ടുന്നു.
ആര്‍ടേറ്റക്ക് കീഴില്‍ ആഴ്‌സണല്‍ മികച്ച തുടക്കമാണിട്ടത്. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ 3-0ന് മാഞ്ചസ്‌റ്റര്‍ സിറ്റിയെ തകര്‍ത്തു. തുടരെ നാല്‌പ്രീമിയര്‍ ലീഗ് വിജയങ്ങള്‍. അതില്‍ ചെല്‍സിക്കെതിരെ മികച്ച ജയം. ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപോളിക്കെതിരെ ഒരുഗോള്‍ ജയം. ഇ എഫ് എല്‍ കപ്പില്‍ ഇപ്‌സ്വിച് ടൗണിനെ 4-2ന് കീഴടക്കി. ആഴ്‌സണലിന്റെ അടുത്ത പ്രീമിയര്‍ ലീഗ് മത്സരം ഒക്ടോബര്‍ 10ന് ലീഡ്‌സ് യുനൈറ്റഡുമായിട്ടാണ്. ഹോം ഗ്രൗണ്ടിലെ മത്സരം വലിയ മാര്‍ജിനില്‍ ജയിച്ച്, തിരിച്ചുവരവിന് ആഴ്‌സണല്‍ പദ്ധതിയിടും. ഇനി വരുന്ന മൂന്നാഴ്‌ച ഫിഫ അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കാണ്. ആഴ്‌സണലിന്റെ കളിക്കാര്‍ അവരവരുടെ ദേശീയ ടീമിനായി കളിക്കാന്‍ പോയി തിരിച്ചെത്തുന്നത് ഈ തോല്‍വിയുടെ നിരാശ മായ്‌ച്ചുകളഞ്ഞിട്ടാകും.
അഞ്ച് മത്സരങ്ങളില്‍ 12 പോയിന്റുള്ള ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ സിറ്റി ഞായറാഴ്‌ച സണ്ടര്‍ലാന്‍ഡിനോട് തോല്‍വി ഒഴിവാക്കിയാല്‍ മതി സിറ്റിക്ക് ഒന്നാമതാകാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!