വെംബ്ലി: എഫ്എ കപ്പ് ഫുട്ബോളിൽ ചരിത്രം തിരുത്തി ലെസ്റ്റർ സിറ്റി ചാമ്പ്യന്മാർ. ഫൈനലിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ലെസ്റ്റർ ടൂർണമെന്‍റ് ചരിത്രത്തിൽ അവരുടെ ആദ്യ കിരീടം നേടിയത്. 63-ാം മിനുറ്റിൽ യൂറി ടീലെമാൻസ് ആണ് വിജയഗോൾ നേടിയത്.

വെംബ്ലി സ്റ്റേഡിയത്തിൽ 22,000 കാണികൾക്ക് മുന്നിലാണ് ലെസ്റ്ററിന്‍റെ കിരീടനേട്ടം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona