Asianet News MalayalamAsianet News Malayalam

യുണൈറ്റഡിനൊപ്പം ടോട്ടനം, സിറ്റി, ചെല്‍സി; പ്രീമിയര്‍ ലീഗില്‍ സ്റ്റാര്‍ ഡേ, നാണക്കേട് മാറ്റാന്‍ ആഴ്‌‌സനല്‍

രാത്രി 7.30ന് ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ നേരിടും

EPL 2021 22 Crystal Palace vs Tottenham Match Day
Author
London, First Published Sep 11, 2021, 8:35 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നാലാം റൗണ്ടിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുറമെ മറ്റ് പ്രമുഖ ടീമുകള്‍ക്കും ഇന്ന് മത്സരം. ഇന്ത്യന്‍സമയം വൈകീട്ട് അഞ്ചിന് തുടങ്ങുന്ന മത്സരത്തിൽ ടോട്ടനം, ക്രിസ്റ്റല്‍ പാലസിനെ നേരിടും. ആദ്യ മൂന്ന് കളിയും ജയിച്ച ടോട്ടനം ഒന്‍പത് പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ്. രണ്ട് പോയിന്‍റുള്ള ക്രിസ്റ്റൽ പാലസ് 14-ാം സ്ഥാനത്തും.

രാത്രി 7.30ന് ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ നേരിടും. നിലവില്‍ സിറ്റി ഏഴാമതും ലെസ്റ്റര്‍ ഒന്‍പതാം സ്ഥാനത്തുമാണ്. 7.30ന് തന്നെ ആഴ്‌സനല്‍ നോര്‍വിച്ച് സിറ്റിയെ നേരിടും. മൂന്ന് കളിയിൽ ഒരു ഗോള്‍ പോലും നേടാത്ത ആഴ്‌സനൽ നിലവില്‍ ഏറ്റവും പിന്നിലായി 20-ാം സ്ഥാനത്താണ്. നോര്‍വിച്ച് തൊട്ടുമുന്നിൽ 19-ാം സ്ഥാനത്തും.

അതേസമയം രാത്രി 10ന് നാലാം സ്ഥാനക്കാരായ ചെൽസി 11-ാം സ്ഥാനത്തുള്ള ആസ്റ്റൺവില്ലയെ നേരിടും. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുളള തിരിച്ചുവരവില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഇന്ന് ആദ്യ മത്സരമാണ്. നീണ്ട 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സിആര്‍7 ഓള്‍ഡ് ട്രഫോര്‍ഡില്‍ എത്തുന്നത്. ഇന്ത്യന്‍സമയം വൈകീട്ട് 7.30ന് തുടങ്ങുന്ന മത്സരത്തിൽ ന്യൂകാസില്‍ യുണൈറ്റഡ് ആണ് എതിരാളികള്‍. 2003 മുതൽ 2009വരെ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ 292 കളിയിൽ 118 ഗോൾ നേടിയിട്ടുണ്ട്.

ഓള്‍ഡ് ട്രഫോര്‍ഡ് നിന്നുകത്തും! രണ്ടാം അവതാരത്തിന് സിആര്‍7; യുണൈറ്റഡ് ഇന്നിറങ്ങുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios