ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അരങ്ങേറുകയാണ്

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ മത്സരം. ഉച്ചയ്‌ക്ക് മൂന്നിന് തുടങ്ങുന്ന കളിയിൽ ഇന്ത്യൻ നേവിയാണ് എതിരാളികൾ.

പുതിയ കോച്ച്, പുതിയ ടീം, പുതിയ പ്രതീക്ഷകൾ. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അരങ്ങേറുകയാണ്. മുന്നിലുള്ളത് ആദ്യ കളി ജയിച്ച ഇന്ത്യൻ നേവി. ഐഎസ്എല്ലിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ എല്ലാ പ്രമുഖ താരങ്ങളെയും ഉൾപ്പെടുത്തിയാണ് കൊൽക്കത്തയിൽ എത്തിയിരിക്കുന്നത്. 

സഹൽ അബ്‌ദുള്‍ സമദ്, കെ പി രാഹുൽ, ആൽബിനോ ഗോമസ്, ജീക്‌സൺ സിംഗ്, ഹ‍ർമൻജോത് ഖബ്ര, എന്നിവർക്കൊപ്പം എനസ് സിപ്പോവിച്ച്, അഡ്രിയൻ ലൂണ, ഹോർജെ പെരേര ഡയസ്, ചെഞ്ചോ ഗിൽഷൻ എന്നീ വിദേശ താരങ്ങളും ടീമിലുണ്ട്. ഗ്രൂപ്പ് സിയിൽ ബെംഗളൂരു എഫ്‌സി, ഡൽഹി എഫ്‌സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റ് എതിരാളികൾ. 

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ അഞ്ച് ഐഎസ്‌എൽ ടീമുകളും മൂന്ന് ഐ ലീഗ് ടീമുകളും ഉൾപ്പടെ 18 ക്ലബുകളാണ് ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ മാറ്റുരയ്‌ക്കുന്നത്.

ഓള്‍ഡ് ട്രഫോര്‍ഡ് നിന്നുകത്തും! രണ്ടാം അവതാരത്തിന് സിആര്‍7; യുണൈറ്റഡ് ഇന്നിറങ്ങുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona