ഫിഫ റാങ്കിംഗ്: ഇന്ത്യക്ക് കനത്ത തിരിച്ചടി, ആറ് സ്ഥാനങ്ങള്‍ നഷ്ടമായി; അര്‍ജന്റീന ഒന്നാമത് തുടരുന്നു

Published : Jul 11, 2025, 01:37 PM IST
Sunil Chhetri

Synopsis

ഫിഫ റാങ്കിംഗിൽ ഇന്ത്യ ആറ് സ്ഥാനങ്ങൾ നഷ്ടപ്പെട്ട് 133-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് കനത്ത തിരച്ചടി. പുതിയ റാങ്കിംഗില്‍ ആറ് സ്ഥാനം നഷ്ടമായ ഇന്ത്യ 133ആം റാങ്കിലേക്ക് വീണു. സമീപ കാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിംഗാണിത്. ഏഷ്യന്‍ റാങ്കിങ്ങില്‍ 24ആം സ്ഥാനത്താണ് ഇന്ത്യ. 2016 ഡിസംബറില്‍ 135ആം സ്ഥാനത്തായതാണ് ഇതിന് മുന്‍പത്തെ മോശം പ്രകടനം. 97ആം സ്ഥാനം വരെ ഉയര്‍ന്ന ഇന്ത്യക്ക് തുടര്‍ച്ചയായ തോല്‍വികളാണ് തിരിച്ചടിയായത്. അവസാന പതിനാറ് മത്സരത്തില്‍ നിന്ന് ഇന്ത്യ ഒറ്റക്കളിയില്‍ മാത്രമാണ് ജയിച്ചത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച് മനോലോ മാര്‍ക്വേസ് അടുത്തിടെ സ്ഥാനം ഒഴിഞ്ഞിരുന്നു.

എ എഫ് സി ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തില്‍ ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ഏറെ പിന്നിലുള്ള ഹോങ്കോംഗിനോട് തോറ്റതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഹോങ്കോംഗിനെതിരായ തോല്‍വിയോടെ 2027ലെ എ എഫ് സി ഏഷ്യാ കപ്പില്‍ യോഗ്യത നേടാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റിരുന്നു. ഇനിയുള്ള നാലു യോഗ്യതാ മത്സരങ്ങളിലും ജയിച്ചാലെ ഇന്ത്യക്ക് യോഗ്യത നേടാനാവു. ഹോങ്കോംഗിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയെ കളിപ്പിക്കാതിരുന്ന മാര്‍ക്വേസിന്റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

2024ല്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ പിന്‍ഗാമിയായാണ് ഐഎസ്എല്ലില്‍ എഫ് സി ഗോവയുടെ പരിശീലകന്‍ കൂടിയായിരുന്നു മാര്‍ക്വേസ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. ആദ്യ സീസണില്‍ ഗോവയുടെയും ഇന്ത്യയുടെയും പരിശീലക ചുമതല ഒരുമിച്ചായിരുന്നു മാര്‍ക്വേസ് വഹിച്ചത്. 13 മാസത്തെ കരാര്‍ കൂടി ബാക്കിയിരിക്കെയാണ് മാര്‍ക്വേസ് സ്വയം പിന്‍മാറിയത്.

അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി

അതേസമയം, ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ഒന്നാംസ്ഥാനം നിലനിര്‍ത്തി. ക്രൊയേഷ്യ ആദ്യ പത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇറ്റലി ആദ്യ പത്തില്‍ നിന്ന് പുറത്തായി. സ്‌പെയ്ന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബ്രസീല്‍, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ജര്‍മ്മനി, ക്രോയേഷ്യ എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ടീമുകള്‍. ഇറ്റലി, മൊറോക്കോ, മെക്‌സിക്കോ, കൊളംബിയ, അമേരിക്ക എന്നിവരാണ് 11 മുതല്‍ 15 വരെ സ്ഥാനങ്ങളില്‍. റാങ്കിംഗില്‍ മുന്നിലുള്ള ഏഷ്യന്‍ ടീം ജപ്പാനാണ്. പതിനേഴാം സ്ഥാനത്താണ് ജപ്പാന്‍. ഇറാന്‍ ഇരുപതും, ദക്ഷിണ കൊറിയ 23, ഖത്തര്‍ 53ഉം സ്ഥാനത്താണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്