
ലിസ്ബൺ (പോർച്ചുഗൽ): പോര്‍ച്ചുഗല്‍ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വെങ്കല പ്രതിമ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പോർച്ചുഗലിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. റൊണാൾഡോയുടെ ജന്മനാടായ ഫഞ്ചലിലെ റൊണാൾഡോ മ്യൂസിയത്തിന് സമീപമുള്ള പ്രതിമയാണ് അക്രമി നശിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്.
'zaino.tcc.filipe എന്ന പ്രൊഫൈലിൽ നിന്നാണ് ഇതിന്‍റെ വീഡിയോ പങ്കുവെക്കപ്പെട്ടത്. "ദൈവത്തിന്റെ അവസാന താക്കീത്" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ, ഒരാൾ റൊണാള്‍ഡോയുടെ പ്രതിമയ്ക്ക് മുകളിൽ പെട്ടെന്ന് തീപിടിക്കുന്ന ദ്രാവകം ഒഴിക്കുന്നതും തുടർന്ന് തീ കൊളുത്തുന്നതും കാണാം. പ്രതിമ കത്തിയെരിയുമ്പോൾ ഇയാൾ റാപ്പ് മ്യൂസിക്കിനൊപ്പം നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്.
ലോകമെമ്പാടുമുള്ള റൊണാൾഡോ ആരാധകർക്കിടയിൽ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രശസ്തിക്ക് വേണ്ടി ഇത്തരമൊരു പ്രവർത്തി ചെയ്തതിനെതിരെ വലിയ വിമർശനമാണ് ഫുട്ബോള്‍ ലോകത്തു നിന്ന് ഉയരുന്നത്. സംഭവത്തെക്കുറിച്ച് പോർച്ചുഗീസ് പബ്ലിക് സെക്യൂരിറ്റി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇയാൾ ഇതിനുമുമ്പും സമാനമായ അതിക്രമങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കി.
വെറും സോഷ്യൽ മീഡിയ കണ്ടന്‍റിന് വേണ്ടി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിന്‍റെ തെളിവാണ് ഈ അറസ്റ്റ് എന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!