'ബ്രസീലിനേക്കാള്‍ സാധ്യത അര്‍ന്റീനയ്ക്ക്'; ലോകകപ്പ് വിജയികളെ പ്രവചിച്ച് സ്പാനിഷ് കോച്ച് എന്റ്വികെ, കാരണമുണ്ട്!

Published : Jun 13, 2022, 10:30 AM ISTUpdated : Jun 13, 2022, 10:33 AM IST
'ബ്രസീലിനേക്കാള്‍ സാധ്യത അര്‍ന്റീനയ്ക്ക്'; ലോകകപ്പ് വിജയികളെ പ്രവചിച്ച് സ്പാനിഷ് കോച്ച് എന്റ്വികെ, കാരണമുണ്ട്!

Synopsis

മുന്‍ ചാന്പ്യന്‍മാരായ ഇറ്റലിയൊഴികെ ശക്തരായ ഒട്ടുമിക്ക ടീമുകളും ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപ്പില്‍ ആര് കിരീടം നേടുമെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ആകാംക്ഷ.

മാഡ്രിഡ്: ഖത്തര്‍ ലോകകപ്പിന് (Fifa World Cup) ഇനി അഞ്ച് മാസമാണുള്ളത്. ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ഏത് ടീമിനാണ് സാധ്യതകളെന്ന് പലരും ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നുണ്ട്. ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ബെല്‍ജിയം, പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍ എന്നിവരെല്ലാം സാധ്യതാ പട്ടികയിലുണ്ട്. ഇപ്പോള്‍ ഖത്തര്‍ ലോകകപ്പില്‍ (Qatar World Cup) ആര് കപ്പുയര്‍ത്തുമെന്ന് പ്രവചിക്കുകയാണ് സ്പാനിഷ് പരിശീലകന്‍ ലൂയിസ് എന്റിക്വെ. അര്‍ജന്‍ീന (Argentina), ബ്രസീല്‍ എന്നിവര്‍ക്കാണ് സാധ്യതയെന്ന് എന്റ്വികെ പറയുന്നു.

ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത അര്‍ജന്റീനയ്ക്കാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിന്റെ കാരണവും അദ്ദേഹം പറയുന്നുണ്ട്. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ കൂടിയായ അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം അര്‍ജന്റീനയാണ്. അര്‍ജന്റീനയ്ക്ക് പിന്നില്‍ ബ്രസീല്‍. ലിയോണല്‍ മെസിയുടെ സാന്നിധ്യം അര്‍ജന്റീനയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. യൂറോപ്യന്‍ ടീമുകള്‍ ശക്തരാണെങ്കിലും മിക്ക ടീമുകള്‍ക്കും സ്ഥിരതയോടെ കളിക്കാനാവുന്നില്ല. അര്‍ജന്റീന സ്ഥിരതയോടെ മികച്ച പ്രകടനമാണ് നടത്തുന്നത്. ബ്രസീലും സാധ്യതാ പട്ടികയിലുണ്ട്.'' എന്റ്വികെ പറഞ്ഞു. 

യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നിന് ജയം, ഒന്നാമത്; പോര്‍ച്ചുഗലിലെ സ്വിറ്റ്‌സര്‍ലന്‍ഡ് അട്ടിമറിച്ചു

മുന്‍ ചാന്പ്യന്‍മാരായ ഇറ്റലിയൊഴികെ ശക്തരായ ഒട്ടുമിക്ക ടീമുകളും ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപ്പില്‍ ആര് കിരീടം നേടുമെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ആകാംക്ഷ. അര്‍ജന്റീന അവസാന 33 കളിയില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഇതിനിടെ കോപ്പ അമേരിക്കയിലും ഫിനലിസിമയിലും ജേതാക്കളാവുകയും ചെയ്തു. 

വെടിക്കെട്ട് ബാറ്റിംഗ്, വിക്കറ്റ് കീപ്പിംഗ്, ഇപ്പോഴിതാ ബൗളിംഗിലും തിളങ്ങി നിക്കൊളാസ് പുരാന്‍

ഫ്രാന്‍സാണ് നിലവിലെ ചാംപ്യന്‍മാര്‍. 2002ല്‍ ഏഷ്യ ആദ്യമായി വേദിയായ ലോകകപ്പില്‍ ബ്രസീലാണ് കിരീടം നേടിയത്. ഇതിന് ശേഷം ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് ലോകകിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ ലോകകപ്പ് നടക്കുക.

PREV
Read more Articles on
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ