
കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ, അഫ്ഗാനിസ്ഥാനെതിരെ ജയിച്ചെങ്കിലും താരങ്ങള്‍ തമ്മില്‍ പോരടിച്ചത് കറുത്ത ഏടായി. മത്സരത്തിന് ശേഷമാണ് ഇരുടീമിലേയും താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മുഖത്ത് അഫ്ഗാന്‍ ഒഫീഷ്യലുകളില്‍ ഒരാള്‍ അടുക്കുന്നതും വീഡിയോയില്‍ കാണാം.
രണ്ട് ഇന്ത്യന്‍ താരങ്ങും മൂന്ന് അഫ്ഗാന്‍ താരങ്ങളും തമ്മിലുള്ള നേരിയ ഉന്തുതള്ളുമാണ് വലിയ സംഘര്‍ഷത്തിലേക്ക് വഴി വച്ചത്. ഇവരെ പിടിച്ചുമാറ്റാന്‍ സന്ധു എത്തുമ്പോഴാണ് താരങ്ങള്‍ ഉടക്കിയത്. ഇതോടെ സന്ധുവിനെ അഫ്ഗാന്‍ താരങ്ങള്‍ വളഞ്ഞു. ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ഉള്‍പ്പെടുള്ളവര്‍ ഇവിടേക്ക് ഓടി എത്തുന്നുണ്ടെങ്കിലും കാര്യമുണ്ടായില്ല. വീഡിയോ കാണാം...
മത്സരത്തില്‍ 2-1ന് ഇന്ത്യ ജയിച്ചിരുന്നു. ഇഞ്ചുറി സമയത്ത് സഹല്‍ അബ്ദുള്‍ സമദ് നേടിയ ഗോളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. നേരത്തെ സുനില്‍ ഛേത്രിയുടെ ഗോളില്‍ ഇന്ത്യ മുന്നിലെത്തിയിരുന്നു. എന്നാല്‍, രണ്ട് മിനിറ്റിനകം ആമിറിയുടെ ഹെഡ്ഡറില്‍ അഫ്ഗാന്‍ സമനിലയില്‍ തളച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരമായ ആഷിഖ് കുരുണിയനും സഹലും ചേര്‍ന്ന് തുടക്കമിട്ട നീക്കത്തിനൊടുവില്‍ ഇന്ത്യ തുടര്‍യായ രണ്ടാം ജയം നേടി.
മത്സരത്തില്‍ ഭൂരിഭാഗം സമയവും ആധിപത്യമുണ്ടായിട്ടും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചിട്ടും റാങ്കിംഗില്‍ ഏറെ പിന്നിലുള്ള എതിരാളികളുടെ വലയില്‍ പന്തെത്തിക്കാന്‍ ആദ്യ പകുതിയില്‍ ഇന്ത്യക്കായിരുന്നില്ല. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 106-ാം സ്ഥാനത്തും അഫ്ഗാന്‍ 150-ാം സ്ഥാനത്തുമാണ്. ആദ്യ മത്സരത്തില്‍ കംബോഡിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഏഷ്യന്‍ കപ്പ് യോഗ്യതക്കുള്ള പ്രതീക്ഷ കാത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!