യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നിന് ജയം, ഒന്നാമത്; പോര്‍ച്ചുഗലിലെ സ്വിറ്റ്‌സര്‍ലന്‍ഡ് അട്ടിമറിച്ചു

Published : Jun 13, 2022, 09:24 AM IST
യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നിന് ജയം, ഒന്നാമത്; പോര്‍ച്ചുഗലിലെ സ്വിറ്റ്‌സര്‍ലന്‍ഡ് അട്ടിമറിച്ചു

Synopsis

ച്ചുഗലിന് തിരിച്ചടി നേരിട്ടു. സ്വിറ്റ്‌സര്‍ലന്‍ഡ് ഒറ്റഗോളിന് പോര്‍ച്ചുഗലിനെ തോല്‍പിച്ചു. കളിയുടെ തുടക്കത്തില്‍ ഹാരിസ് സെഫറോറവിച്ചാണ് നിര്‍ണായക ഗോള്‍ നേടിയത്.

മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗില്‍ (UEFA Nations League) സ്‌പെയ്‌ന് രണ്ടാം ജയം. എതിരില്ലാത്ത രണ്ട് ഗോളിന് ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പിച്ചു. ഇരുപകുതികളിലായി കാര്‍ലോസ് സോളറും പാബ്ലോ സറാബിയയും നേടിയ ഗോളുകള്‍ക്കാണ് സ്‌പെയ്‌നിന്റെ (Spain) ജയം. ഇരുപത്തിനാലാം മിനിറ്റില്‍ സോളര്‍ സ്‌കോറിംഗിന് തുടക്കമിട്ടു. എഴുപത്തിയഞ്ചാം മിനിറ്റിലായിരുന്നു സറാബിയയുടെ (Pablo Sarabia) ഗോള്‍. നാല് കളിയില്‍ എട്ട് പോയിന്റുള്ള സ്‌പെയ്ന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. 

അതേസമയം, പോര്‍ച്ചുഗലിന് തിരിച്ചടി നേരിട്ടു. സ്വിറ്റ്‌സര്‍ലന്‍ഡ് ഒറ്റഗോളിന് പോര്‍ച്ചുഗലിനെ തോല്‍പിച്ചു. കളിയുടെ തുടക്കത്തില്‍ ഹാരിസ് സെഫറോറവിച്ചാണ് നിര്‍ണായക ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിശ്രമം നല്‍കിയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്. നാല് കളിയില്‍ ഏഴ് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. 

ലീഗില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ഫ്രാന്‍സ് ഇന്നിറങ്ങും. ക്രോയേഷ്യയാണ് എതിരാളികള്‍. രാത്രി പന്ത്രണ്ടേ കാലിനാണ് കളി തുടങ്ങുക. മൂന്ന് കളിയില്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമുള്ള ഫ്രാന്‍സ് ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച ഇരുടീമും ഓരോ ഗോള്‍ നേടിസമനില പാലിക്കുകയായിരുന്നു. 

ഡെന്‍മാര്‍ക്കാണ് ഫ്രാന്‍സിനെ തോല്‍പിച്ചത്. കരീം ബെന്‍സേമ, കിലിയന്‍ എംബാപ്പ, അന്റോയ്ന്‍ ഗ്രീസ്മാന്‍ മുന്നേറ്റനിര ഫോമിലേക്ക് തിരിച്ചെത്തിയാല്‍ വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ലോക ചാംപ്യന്‍മാര്‍. റഷ്യന്‍ ലോകകപ്പില്‍ ക്രോയേഷ്യയെ തോല്‍പിച്ചാണ് ഫ്രാന്‍സ് ജേതാക്കളായത്. ഇന്നത്തെ മറ്റൊരു മത്സരത്തില്‍ ഡെന്‍മാര്‍ക്ക്, ഓസ്ട്രിയയെ നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസിയുടെയും റൊണാൾഡോയുടെയും 'അവസാന ലോകകപ്പ്' ഇന്ത്യയിൽ കാണാനാകില്ല?, സംപ്രേഷണത്തിൽ വൻ പ്രതിസന്ധി
മഞ്ഞപട എത്തിയില്ല, കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിന് ഒഴിഞ്ഞ ഗ്യാലറി; മത്സരം സമനിലയില്‍