
ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരായ (Cristiano Ronaldo) പീഡന പരാതി തള്ളി അമേരിക്കന്‍ കോടതി. പരാതിക്കാരിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും ഇത് കേസിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. ഇതുവഴി പരാതിക്കാരിക്ക് ശരിയായ രീതിയില്‍ കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യം നഷ്ടമായെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിക്ക് ഇനി കേസുമായി വീണ്ടും എത്താനാവില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
2009ല്‍ ക്രിസ്റ്റ്യാനോ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. കാതറിന്‍ മയോര്‍ഗയെന്ന 34 കാരിയാണ് റൊണാള്‍ഡോയ്ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. 2009ല്‍ ലാസ് വെഗാസില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്തെന്നായിരുന്നു ഇവരുടെ ആരോപണം. പിന്നീട് ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375,000 ഡോളര്‍ നല്‍കിയതായും യുവതി ആരോപിച്ചിരുന്നു.
ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ആ സംഭവത്തെക്കുറിച്ച് പൊതുമധ്യത്തില്‍ മയോര്‍ഗ സംസാരിക്കുന്നത്. റൊണാള്‍ഡോയുടെ ഹോട്ടല്‍ മുറിയില്‍വെച്ചാണ് സംഭവം നടന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്.
മയോര്‍ഗയ്ക്കുണ്ടായ മാനസിക പ്രയാസങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും റൊണാള്‍ഡോ ഉത്തരവാദിയാണെന്ന് കോടതിക്കു മുന്നില്‍ തെളിയിക്കുകയാണ് നിയമപോരാട്ടം വഴി ലക്ഷ്യമിടുന്നതെന്ന് അവരുടെ അഭിഭാഷകന്‍ ലെസ്ലി സ്റ്റൊവാള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ആദ്യം ഛേത്രിയുടെ ഫ്രീകിക്ക് ഗോള്‍, പിന്നാലെ സഹലിന്റെ വിജയഗോള്‍; വീഡിയോ കാണാം
എന്നാല്‍ താന്‍ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും പോര്‍ച്ചുഗീസ് താരം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!