
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (EPL) സീസണ് ഒരുങ്ങുകയാണ് ക്ലബുകളെല്ലാം. മത്സരങ്ങള്‍ തുടങ്ങും മുമ്പെ ചാംപ്യനെ പ്രവചിച്ചിരിക്കുകയാണ് സൂപ്പര്‍ കംപ്യൂട്ടര്‍. ഫൈവ് തേര്‍ട്ടി എയ്റ്റ് സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവചിക്കുന്നത് ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) വിടാമെന്നാണ്. ടീം വിടാനുള്ള നീക്കങ്ങള്‍ റൊണാള്‍ഡോ (Cristiano Ronaldo) ഊര്‍ജ്ജിതമാക്കുമെന്നും കംപ്യൂട്ടര്‍ പറയുന്നു. എറിക് ടെന്‍ ഹാഗ് പരിശീലകനായി എത്തിയെങ്കിലും യുണൈറ്റഡ് ഈ സീസണിലും രക്ഷപ്പെടില്ലെന്നാണ് മറ്റൊരു പ്രവചനം.
പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ് കിരീടം നേടാനുള്ള സാധ്യത വെറും ഒരു ശതമാനം മാത്രം. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് എത്താനേ കഴിയൂ എന്നാണ് സൂപ്പര്‍ കംപ്യൂട്ടര്‍ പറയുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്തുമെന്നും ലിവര്‍പൂള്‍ ഇത്തവണയും രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും പ്രവചനം. പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ നൂറ് ദശലക്ഷം പൗണ്ട് നിക്ഷേപിച്ച ആഴ്സണലിന് കിട്ടുക അഞ്ചാം സ്ഥാനം.
ചാംപ്യന്‍സ് ലീഗ് യോഗ്യതാ സാധ്യത 28 ശതമാനവും പ്രീമിയര്‍ ലീഗ് വിജയ സാധ്യത ഒരു ശതമാനവും. ഗബ്രിയേല്‍ ജെസ്യൂസ്, അലക്സാണ്ടര്‍ സിന്‍ചെന്‍കോ, ഫാബിയോ വിയേര, മാറ്റ് ടര്‍ണര്‍, മാര്‍ക്വിഞ്ഞോസ് എന്നിവരെ ആഴ്സണല്‍ ടീമിലെത്തിച്ചെത്തിച്ചെങ്കിലും സൂപ്പര്‍ കംപ്യൂട്ടര്‍ ഇതൊകന്നും പരിഗണിക്കുന്നില്ല. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് മൂന്നും ടോട്ടനത്തിന് നാലും സ്ഥാനമാണ് പ്രവചിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച പ്രീമിയര്‍ ലീഗ് സീസണിന് തുടക്കമാകും. ആദ്യ മത്സരത്തില്‍ ആഴ്സണല്‍ ക്രിസ്റ്റല്‍ പാലസുമായി ഏറ്റുമുട്ടും. ആഴ്സണലിന്റെ മുന്‍ നായകന്‍ പാട്രിക് വിയേരയാണ് ക്രിസ്റ്റല്‍ പാലസിന്റെ പരിശീലകന്‍. ചെല്‍സി ആദ്യ മത്സരത്തില്‍ ഫ്രാങ്ക് ലംപാര്‍ഡിന്റെ എവര്‍ട്ടനെതിരെ. ലിവര്‍പൂള്‍ ഫുള്‍ഹാമിനെയും ടോട്ടനം സതാംപ്ടണേയും നേരിടും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞായറാഴ്ച ബ്രൈറ്റനാണ് ആദ്യ എതിരാളി.
സൂര്യകുമാര്‍ ഇന്ത്യയുടെ 360 ഡിഗ്രീ തന്നെ! അസാമാന്യ മെയ്‌വഴക്കത്തോടെ താരത്തിന്റെ അപ്പര്‍കട്ട്- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!