ഓപ്പണറായെത്തിയ സൂര്യ 44 പന്തില്‍ 76 റണ്‍സ് നേടുകയും ചെയ്തു. നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. ഇതോടെ വിമര്‍ശനങ്ങളെല്ലാ കാറ്റില്‍ പറത്താനും താരത്തിനായി.

സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ (WI vs IND) മൂന്നാം ടി20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സൂര്യകുമാര്‍ യാദവിന്റെ (Suryakumar Yadav) ഇന്നിംഗ്‌സായിരുന്നു. ഓപ്പണറായെത്തിയ സൂര്യ 44 പന്തില്‍ 76 റണ്‍സ് നേടുകയും ചെയ്തു. നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. ഇതോടെ വിമര്‍ശനങ്ങളെല്ലാ കാറ്റില്‍ പറത്താനും താരത്തിനായി. ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ ഓപ്പണാറായി എത്തിയെങ്കിലും തിളങ്ങാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നില്ല.

ഇന്നിംഗ്‌സിനിടെ സൂര്യകുമാര്‍ കളിച്ച ഒരു ഷോട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യയുടെ 360 ഡിഗ്രി പ്ലയറെന്ന് വിളിപ്പേരുള്ള സൂര്യകുമാര്‍ ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന ഷോട്ടാണ് പുറത്തെടുത്തത്. പത്താം ഓവറില്‍ അല്‍സാരി ജോസഫിനെതിരെയായിരുന്നു സൂര്യയുടെ ഷോട്ട്. അല്‍സാരിയുടെ ബൗണ്‍സര്‍ വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ അസാമാന്യ മെയ് വഴക്കത്തോടെ സൂര്യകുമാര്‍ തട്ടിയിടുകയായിരുന്നു. വീഡിയോ കാണാം... 

Scroll to load tweet…

മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും സൂര്യയായിരുന്നു. ഇത്തരത്തില്‍ ഒരു ഇന്നിംഗ്‌സ് കൡക്കാനായതില്‍ സന്തോഷമുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സൂര്യ പറഞ്ഞു. ''കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായതില്‍ ഏറെ സന്തോഷം.

'പുറത്തുനിന്ന് കാണുന്നത് പോലെയല്ല കാര്യങ്ങള്‍'; വിന്‍ഡീസിനെതിരെ ഇന്ത്യയുടെ വിജയത്തെ കുറിച്ച് രോഹിത് ശര്‍മ

മത്സരശേഷം സൂര്യകുമാറിന്റെ ഇന്നിംഗ്‌സിനെ കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംസാരിച്ചിരുന്നു. ''സൂര്യകുമാര്‍ യാദവ് മനോഹരമായി ബാറ്റ് ചെയ്തു. ശ്രേയസ് അയ്യര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സൂര്യയ്ക്ക് സാധിച്ചു. ബൗളര്‍മാരെ സഹായിക്കുന്ന പിച്ചാണ് സെന്റ് കിറ്റ്‌സിലേത്. റണ്‍സ് പിന്തുടരുക എളുപ്പമല്ലായിരുന്നു.'' രോഹിത് പറഞ്ഞു.

മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയേഴ്‌സിന്റെ (73) അര്‍ധ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.

മൂന്നാം ടി20യിലും നിരാശപ്പെടുത്തി! ഇനിയും അവനെന്തിന്? സഞ്ജുവിനെ വിളിക്കൂ, ശ്രേയസിനെ ട്രോളി ആരാധകര്‍