കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ പിന്മാറി; ഡ്യൂറന്റ് കപ്പ് പ്രതിസന്ധിയില്‍

Published : Jun 28, 2025, 03:35 PM IST
Kerala Blasters FC

Synopsis

ഐ എസ് എല്ലുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മൂലം കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകൾ ഡ്യൂറന്റ് കപ്പിൽ നിന്ന് പിന്മാറി. 

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ സീസണ് തുടക്കമാവുന്ന ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പ്രതിസന്ധിയില്‍. അടുത്തമാസം 23ന് തുടങ്ങേണ്ട ഡ്യൂറന്‍ഡ് കപ്പില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെ പ്രമുഖ ടീമുകള്‍ പിന്‍മാറി. നിലവിലെ ചാമ്പ്യന്‍മാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റി, ജംഷെഡ്പൂര്‍, പഞ്ചാബ് തുടങ്ങിയ ടീമുകളും ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ഐ എസ് എല്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ടീമുകളുടെ പിന്‍മാറ്റത്തിന് കാരണം.

ഐ എസ് എല്‍ സംഘാടകരും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇതുവരെ പുതിയ കരാറില്‍ ഒപ്പിട്ടിട്ടില്ല. ഇതില്‍ വ്യക്തത വരാതെ താരങ്ങളെ കൊണ്ടുവന്ന് പരിശീലനം തുടങ്ങാന്‍ കഴിയില്ലെന്നാണ് ടീമുകളുടെ നിലപാട്. ലോക ഫുട്‌ബോളില്‍ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെ ടൂര്‍ണമെന്റാണ് ഡ്യൂറന്‍ഡ് കപ്പ്.

ജിതിന്‍ നോര്‍ത്ത് ഈസ്റ്റില്‍ തുടരും

മലയാളിതാരം എം എസ് ജിതിന്‍ ഐ എസ് എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ തുടരും. ജിതിന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. മൂന്ന് വര്‍ഷമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ കളിക്കുന്ന ജിതിന്‍ 2028 വരെ ക്ലബിനൊപ്പം തുടരും. കഴിഞ്ഞ സീസണില്‍ ജിതിന്‍ രണ്ട് ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത