
സൂറിച്ച്: കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ പരിശീലകനുള്ള ഫിഫ ബെസ്റ്റ് കോച്ച് (Best FIFA Men’s Coach) ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ചെൽസിയെ (Chelsea FC) ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ തോമസ് ടുഷേൽ (Thomas Tuchel), മാഞ്ചസ്റ്റർ സിറ്റിയെ (Manchester City FC) പ്രീമിയർ ലീഗ് ചാമ്പ്യൻമാരാക്കിയ പെപ് ഗാർഡിയോള (Pep Guardiola), ഇറ്റലിയെ (Italian National Team) യൂറോപ്യൻ ചാമ്പ്യൻമാരാക്കിയ റോബർട്ടോ മാൻചീനി (Roberto Mancini) എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്.
അർജന്‍റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ച ലിയോണൽ സ്‌കലോണിക്ക് (Lionel Scaloni) അവസാന മൂന്നിൽ എത്താനായില്ല. ഈ മാസം പതിനേഴിന് സൂറിച്ചിലെ ഫിഫ ആസ്ഥാനത്താണ് ജേതാവിനെ പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡിനുള്ള അന്തിമ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 11 ഗോളുകളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് അവസാന മൂന്ന് ഗോളുകളെ തെരഞ്ഞെടുത്തത്.
ടോട്ടനത്തിനായി അർജന്‍റൈൻ താരം എറിക് ലമേല റൊബോന കിക്കിലൂടെ നേടിയ ഗോളാണ് ഒന്നാമത്. പ്രീമിയർ ലീഗിൽ ആഴ്‌സനലിനെതിരെയായിരുന്നു ലമേലയുടെ ഗോൾ. യൂറോ കപ്പിൽ സ്കോട്ട്‍ലൻഡിനെതിരായ പാട്രിക് ഷിക്കിന്‍റെ വണ്ടർ ഗോളിനും അന്തിമ പട്ടികയില്‍ ഇടംകിട്ടി. യൂറോയുടെ മികച്ച ഗോളിനുള്ള പുരസ്‌കാരം കിട്ടിയ പാട്രിക് ഷിക്കിനും പ്രതീക്ഷകളേറെ. ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ എഫ്‌സി പോർട്ടോ താരം മെഹ്ദി തരേമി നേടിയ ഗോളും അവസാന മൂന്നിലുണ്ട്.
Puskas Award 2021 : വണ്ടര്‍ ഗോളുകളുടെ തണ്ടര്‍ മത്സരം; പുഷ്‌കാസ് അവാർഡിനുള്ള അന്തിമ പട്ടികയായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!