യൂറോ കപ്പിൽ സ്കോട്ട്‍ലൻഡിനെതിരായ പാട്രിക് ഷിക്കിന്‍റെ വണ്ടർ ഗോളിനും അന്തിമ പട്ടികയില്‍ ഇടംകിട്ടി 

സൂറിച്ച്: കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡിനുള്ള (Puskas Award 2021) അന്തിമ പട്ടികയായി. എറിക് ലെമേല (Erik Lamela), പാട്രിക് ഷിക്ക് (Patrik Schick), മെഹ്ദി തരേമി (Mehdi Taremi) എന്നിവരാണ് പുരസ്‌കാരത്തിനായി മത്സരിക്കുന്ന അവസാന മൂന്ന് പേർ. 

കോപ്പ അമേരിക്കയും യൂറോ കപ്പും കടന്നുപോയ വർഷമാണ് 2021. ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും ലാലിഗയിലും ജർമൻ ലീഗിലുമെല്ലാം റെക്കോർഡുകൾ മായ്ച്ച ഗോളുകൾ പിറന്നു. എന്നാല്‍ മികച്ചതിൽ മികച്ചതായി അവസാന പട്ടികയിൽ മൂന്ന് എണ്ണം മാത്രം. ടോട്ടനത്തിനായി അർജന്‍റൈൻ താരം എറിക് ലമേല റൊബോന കിക്കിലൂടെ നേടിയ ഗോളാണ് ഒന്നാമത്. പ്രീമിയർ ലീഗിൽ ആഴ്സനലിനെതിരെയായിരുന്നു ലമേലയുടെ ഗോൾ.

യൂറോ കപ്പിൽ സ്കോട്ട്‍ലൻഡിനെതിരായ പാട്രിക് ഷിക്കിന്‍റെ വണ്ടർ ഗോളിനും അന്തിമ പട്ടികയില്‍ ഇടംകിട്ടി. യൂറോയുടെ മികച്ച ഗോളിനുള്ള പുരസ്‌കാരം കിട്ടിയ പാട്രിക് ഷിക്കിനും പ്രതീക്ഷകളേറെ. ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ എഫ്സി പോർട്ടോ താരം മെഹ്ദി തരേമി നേടിയ ഗോളും അവസാന മൂന്നിലുണ്ട്. 11 ഗോളുകളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് അവസാന മൂന്ന് ഗോളുകളെ തെരഞ്ഞെടുത്തത്. ഈ മാസം 17ന് പുഷ്കാസ് പുരസ്കാരം പ്രഖ്യാപിക്കും.

Scroll to load tweet…

ISL 2021-22 : 12 സെക്കന്‍ഡ്! ഐഎസ്എൽ ചരിത്രത്തിലെ വേഗമേറിയ ഗോളുമായി ഡേവിഡ് വില്യംസ്