ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാന്‍റെ മകനായി ജനിച്ചതിന്‍റെ ഭാരവും വെല്ലുവിളികളും പേറുന്ന ലൂക്കാ സിദാൻ എന്ന ഗോൾകീപ്പറുടെ കഥയാണിത്. അച്ഛന്‍റെ പ്രശസ്തിയുടെ നിഴലിൽ നിന്ന് മാറി, സ്വന്തമായൊരു ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ലൂക്ക.
ഫുട്ബോളിൽ ചില പേരുകൾ വെറും പേരുകളല്ല...
അവ കാലത്തെ അതിജീവിച്ച ചരിത്രമാണ്
ആരാധക ഹൃദയങ്ങളിൽ ജീവിക്കുന്ന ഇതിഹാസമാണ്.
അവരുടെ സ്വപ്നങ്ങളുടെ ആകാശമാണ്
ആ പേരിന്‍റെ ഭാഗമായാല്‍ കരിയറില്‍ അത് നിങ്ങൾക്ക് അവസരങ്ങൾ നേടിത്തരും...
പക്ഷേ അതേ പേര് കാരണം നിങ്ങളുടെ ഓരോ വിജയവും ചോദ്യം ചെയ്യപ്പെടും.
നിങ്ങൾ വീഴുമ്പോൾ ലോകം ചിരിക്കും
ആ പേരിന് "അവൻ അർഹനല്ലെന്ന് വിധിക്കും
നിങ്ങൾ ജയിക്കുമ്പോൾ അതിന്റെ ക്രെഡിറ്റ് മറ്റൊരാൾക്ക് നൽകും.
അത്തരമൊരു പേരാണ്...
സിദാൻ.
ആ പേര് കേൾക്കുമ്പോൾ ലോകം ഓർക്കുന്നത് ഒരു ഇതിഹാസത്തെ...
ലോകകപ്പ് നേടിയ നായകനെ...
മിഡ്ഫീൽഡ് മാന്ത്രികനെ...
അതെ ഫ്രാന്‍സിന്‍റെ എല്ലാം എല്ലാമായ സിനദിൻ സിദാനെനെന്ന ആരാധകരുടെ സ്വന്തം സീസുവിനെ
പക്ഷേ, ആ മഹാനായ താരത്തിന്റെ മകനായി ജനിക്കുന്നത് എല്ലായ്പ്പോഴും ഭാഗ്യമല്ല,
ചിലപ്പോഴെങ്കിലും അതൊരു ഭാരമാണ്
അതാണ് ലോകകപ്പില്‍ അൾജീരിയയുടെ വല കാക്കാനിറങ്ങുന്ന ലൂക്കാ സിദാനെന്ന ഗോള്‍ കീപ്പറുടെ കഥ
ലൂക്കാ വളർന്നത് സിദാനെന്ന ഇതിഹാസത്തിന്‍റെ നിഴലിലായിരുന്നു.
മൈതാന മധ്യത്തിൽ അച്ഛൻ പന്തുകൊണ്ട് മാന്ത്രികത സൃഷ്ടിക്കുമ്പോൾ...
കുഞ്ഞു ലൂക്കാ തിരഞ്ഞെടുത്തത് മറ്റൊരു വഴിയായിരുന്നു.
അവന് ഗോളടിക്കാനായിരുന്നില്ല, ഗോളുകൾ തടുത്തിടാനായിരുന്നു ഇഷ്ടം.
അങ്ങനെ അവൻ ഗോൾകീപ്പറായി.