ആരാധകൻ അൽവാരെസ്, മെസിയുടെ പകരക്കാരനാവുമോ ഈ ഫാൻ ബോയ്?

ഇഷ്ടപ്പെട്ട താരം ആരെന്ന് ചോദ്യത്തിന് പന്ത് തട്ടുന്ന ലോകത്തെ ഏതൊരു കുട്ടിയും പറയുന്ന പേര്, മെസിയെന്നല്ലാതെ ഒരു ഒരുത്തരവും അവനുണ്ടായിരുന്നില്ല.

Share this Video

നിന്‍റെ സ്വപ്‌നമെന്താണ്? 12 വര്‍ഷം മുമ്പ്, അര്‍ജന്‍റൈന്‍ ക്ലബ് അത്‍ലറ്റികോ കല്‍ക്കീനായി കളിക്കുന്ന 10 വയസുകാരനായ കുഞ്ഞുപയ്യനോടായിരുന്നു ചോദ്യം. പന്ത് കാലില്‍ കൊണ്ടു നടക്കുന്ന ഏതൊരു അര്‍ജന്‍റീനിയന്‍ ബാലനെയും പോലെ അര്‍ജന്റീനയ്ക്കായി ലോകകപ്പ് കളിക്കണമെന്ന് അവന്‍ മറുപടി പറയുന്നു. ഇഷ്ടപ്പെട്ട താരം ആരെന്ന് ചോദ്യത്തിന് പന്ത് തട്ടുന്ന ലോകത്തെ ഏതൊരു കുട്ടിയും പറയുന്ന പേര്, മെസിയെന്നല്ലാതെ ഒരു ഒരുത്തരവും അവനുണ്ടായിരുന്നില്ല.