
തൃശൂർ: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് വ്യാഴാഴ്ച തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തുടക്കം. തൃശൂർ മാജിക് എഫ് സി സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ് സിയെ നേരിടും.
കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന സീസണിലെ ആദ്യ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ് സിയോട് ഒരു ഗോളിന് തോറ്റ തൃശൂർ മാജിക് എഫ് സി, സ്വന്തം ആരാധകർക്ക് മുന്നിൽ ശക്തമായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. സ്പാനിഷ് താരം അസിയർ ഗോമസിന്റെ ഗോളിനാണ് തൃശൂർ കണ്ണൂരിന് മുന്നിൽ കീഴടങ്ങിയത്.
ആദ്യ മത്സരത്തിൽ അവസാന നിമിഷത്തിൽ നേടിയ ആവേശകരമായ വിജയത്തിന്റെ കരുത്തുമായാണ് ഫോഴ്സ കൊച്ചി എഫ് സി രണ്ടാം മത്സരത്തിന് ബൂട്ട് കെട്ടുന്നത്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കരുത്തരായ മലപ്പുറം എഫ് സിക്കെതിരെ നേടിയ അവിസ്മരണീയ വിജയം ഫോഴ്‌സ കൊച്ചിയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ഇഞ്ചുറി സമയത്ത് രാഹുൽ രാജു നേടിയ ലോങ് റേഞ്ച് ഗോളാണ് മലപ്പുറത്തിന് എതിരെ കൊച്ചിക്ക് വിജയം സമ്മാനിച്ചത്.
തൃശൂർ - കൊച്ചി മത്സരത്തിന്റെ ടിക്കറ്റുകൾ superleaguekerala.com/tickets എന്ന വെബ്സൈറ്റിൽ ഓൺലൈനായി ലഭ്യമാണ്. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിന് പുറത്തുള്ള ബോക്സ് ഓഫീസിലും ടിക്കറ്റുകൾ ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!