
ആന്‍ഫീല്‍ഡ്: രണ്ടാംപാദ മത്സരത്തിൽ തോറ്റിട്ടും മുൻ ചാമ്പ്യന്മാരായ ലിവർപൂൾ (Liverpool FC) യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ (UEFA Champions League) ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആൻഫീൽഡിൽ (Anfield) നടന്ന മത്സരത്തിൽ ഇന്‍റർ മിലാൻ (Inter Milan) എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു എങ്കിലും അഗ്രിഗേറ്റ് സ്കോറിൽ പുറത്തായി.
ആദ്യപാദത്തിൽ ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്കോർ ലിവർപൂളിന് അനുകൂലമായി 2-1 എന്നായി. 62-ാം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസാണ് ഇന്‍ർമിലാന്‍റെ ഏക ഗോൾ നേടിയത്. തൊട്ടടുത്ത നിമിഷം സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഇന്‍റർ മിലാന് തിരിച്ചടി ആയി.
ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വാർട്ടറിൽ സാൾസ്ബർഗിനെ ഗോൾ മഴയിൽ മുക്കി ബയേണ്‍ മ്യൂണിക്ക്. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ബയേണിന്‍റെ ജയം. അഗ്രിഗേറ്റ് സ്കോറിൽ 8-2ന്‍റെ വിജയം ബയേൺ സ്വന്തമാക്കി. ആദ്യ 23 മിനുട്ടിൽ തന്നെ ഹാട്രിക്ക് തികച്ച ലെവൻഡോസ്‌കി ആണ് ബയേൺ ജയത്തിൽ നിർണായകമായത്. മുള്ളർ രണ്ടു ഗോളും ഗ്നാബറി, സാനെ എന്നിവർ ഒരോ ഗോൾ വീതവും നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!