ലക്ഷ്യം രണ്ടാം ജയം; യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ സ്പെയിൻ കളത്തിലേക്ക്

By Web TeamFirst Published Mar 28, 2023, 5:59 PM IST
Highlights

മൂന്ന് മത്സരങ്ങളും രാത്രി 12.15നാണ് തുടങ്ങുക. ഇന്ന് രാത്രി 9.30ക്ക് നടക്കുന്ന കളിയിൽ നോര്‍വെ ജോര്‍ജിയയെ നേരിടും.

ഗ്ലാസ്ഗോ: യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ രണ്ടാം ജയം ലക്ഷ്യമിട്ട് സ്പെയിൻ ഇന്നിറങ്ങും. സ്കോട്ട്‍ലൻഡാണ് എതിരാളി. സ്‌പെയിന്‍ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് നോര്‍വയെ തോൽപ്പിച്ചിരുന്നു. ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ, തുര്‍ക്കിയേയും വെയിൽസ്, ലാത്‍വിയയേയും നേരിടും. മൂന്ന് മത്സരങ്ങളും രാത്രി 12.15നാണ് തുടങ്ങുക. ഇന്ന് രാത്രി 9.30ക്ക് നടക്കുന്ന കളിയിൽ നോര്‍വെ ജോര്‍ജിയയെ നേരിടും. യൂറോ കപ്പ് 2024 യോഗ്യതാ മത്സരങ്ങളുടെ സംപ്രേഷണാവകാശം സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനാണ്. സോണി ലൈവ് വഴി ലൈവ് സ്‌ട്രീമിങ്ങുമുണ്ട്. ഇന്ത്യയില്‍ ജിയോ ടിവി വഴിയും മത്സരം കാണാം. 

യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്നലെ ഫ്രാൻസ് രണ്ടാം ജയം നേടി. എതിരില്ലാത്ത ഒരു ഗോളിന് അയര്‍ലൻഡിനെയാണ് തോൽപ്പിച്ചത്. അമ്പതാം മിനിറ്റിൽ ബെഞ്ചമിൻ പവാര്‍ഡാണ് വിജയ ഗോൾ നേടിയത്. അവസാന നിമിഷത്തെ ഗോൾ കീപ്പര്‍ മൈക്ക് മൈഗ്നന്റെ ഉഗ്രൻ സേവും ഫ്രാൻസിനെ രക്ഷപ്പെടുത്തി. യോഗ്യതാ റൗണ്ടിൽ നെതര്‍ലൻഡ്‌സ് ആദ്യ ജയം സ്വന്തമാക്കിയതും ശ്രദ്ധേയമാണ്. എതിരില്ലാത്ത മൂന്ന് ഗോളിന് ജിബ്രാൾട്ടറിനെയാണ് നെതര്‍ലൻഡ്‌സ് തോൽപ്പിച്ചത്. പ്രതിരോധ താരം നതാൻ ആകെ ഇരട്ട ഗോൾ നേടിപ്പോൾ ഒരു ഗോൾ മെംഫിസിസ് ഡിപായുടെ വകയായിരുന്നു.

ജര്‍മനിക്ക് സൗഹൃദ മത്സരം 

സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ജര്‍മനി ഇന്ന് ബെൽജിയത്തെ നേരിടും. രാത്രി 12.15നാണ് ഈ മത്സരം. ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ ഇരു ടീമും തിരിച്ചുവരവിന്‍റെ പാതയിലാണ്. യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ബെൽജിയം, സ്വീഡനെതിരെ ജയിച്ചപ്പോൾ ലോകകപ്പിന് ശേഷമുള്ള ആദ്യ സൗഹൃദ മത്സരത്തിൽ ജര്‍മനിയും മികച്ച ജയം നേടിയിരുന്നു.

അയാള്‍ ഓസ്‌ട്രേലിയക്കാര്‍ വെറുക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ താരം, പക്ഷേ കിടിലം പ്ലെയര്‍: ഹേസല്‍വുഡ്

click me!