Asianet News MalayalamAsianet News Malayalam

അയാള്‍ ഓസ്‌ട്രേലിയക്കാര്‍ വെറുക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ താരം, പക്ഷേ കിടിലം പ്ലെയര്‍: ഹേസല്‍വുഡ്

ചേതേശ്വര്‍ പൂജാരയെ പുറത്താക്കുന്നത് വലിയ ത്രില്ലാണ് ബൗളര്‍മാരെ സംബന്ധിച്ച് എന്ന് ജോഷ് ഹേസല്‍വുഡ് 

IPL 2023 Australians love to hate Cheteshwar Pujara says Josh Hazlewood jje
Author
First Published Mar 28, 2023, 5:22 PM IST

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടാം വന്‍മതിലാണ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. പൂജാരയെ അതിനാല്‍ തന്നെ പുറത്താക്കുക ബൗളര്‍മാര്‍ക്ക് എളുപ്പമല്ല. പൂജാരയുടെ വിക്കറ്റ് നേടുന്നത് തനിക്ക് വലിയ ത്രില്ലാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്. ഇതേസമയം ഓസ്‌ട്രേലിക്കാര്‍ വെറുക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ താരമാണ് പൂജാരയെന്നും അദേഹം വ്യക്തമാക്കി. 

ചേതേശ്വര്‍ പൂജാരയെ പുറത്താക്കുന്നത് വലിയ ത്രില്ലാണ് ബൗളര്‍മാരെ സംബന്ധിച്ച്. പൂജാരയുടെ വിക്കറ്റ് വലിയ നേട്ടമാണ്. കഴി‌ഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് പൂരാജയെന്ന ബാറ്റര്‍. ഓസ്ട്രേലിയന്‍ വെറുക്കാന്‍ ആഗ്രഹിക്കുന്ന ബാറ്ററാണ്, എന്നാല്‍ പൂജാര ഗംഭീര താരമാണ് എന്നും ആര്‍സിബിയുടെ പോഡ്‌കാസ്റ്റില്‍ ജോഷ് ഹേസല്‍വുഡ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായി 20 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഹേസല്‍വുഡ് ഇക്കുറി കളിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പരിക്കേറ്റ ഹേസല്‍വുഡിന് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര നഷ്‌ടമായിരുന്നു. മുപ്പത്തിയഞ്ചുകാരനായ പൂജാര 102 ടെസ്റ്റുകളില്‍ 19 സെഞ്ചുറികളും 35 അര്‍ധ സെഞ്ചുറികളോടെയും 7000 റണ്‍സ് നേടിയിട്ടുണ്ട്. 

ആര്‍സിബി സ്‌ക്വാഡ്: വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെൽ, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസിസ്, ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ്, രജത് പാടീദാർ, അനൂജ് റാവത്ത്, ആകാശ് ദീപ്, ജോഷ് ഹേസൽവുഡ്, മഹിപാൽ ലോമറോർ, ഫിൻ അലൻ, സുയാഷ് ശർമ്മ, സുയാഷ് പ്രഭുദേസ് കൗൾ, ഡേവിഡ് വില്ലി, റീസ് ടോപ്ലി, ഹിമാൻഷു ശർമ്മ, മനോജ് ഭണ്ഡാഗെ, രാജൻ കുമാർ, അവിനാഷ് സിംഗ്, സോനു യാദവ്, മൈക്കൽ ബ്രേസ്‌വെൽ.

പരിക്കില്‍ നിന്ന് മുക്തനാകാത്ത ഇന്ത്യന്‍ യുവതാരം രജത് പാടീദാറിന് ഐപിഎല്‍ 2023ലെ ആദ്യ പകുതി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ ആര്‍സിബി ക്യാംപില്‍ ചേരാന്‍ തയാറെടുക്കവെയാണ് പാടീദാറിന് കാലിന്‍റെ ഉപ്പൂറ്റിക്ക് പരിക്കേറ്റത്. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള പാടീദാറിന് മൂന്നാഴ്ച വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മൂന്നാഴ്ചക്കുശേഷം എംആര്‍ഐ സ്കാനിംഗിന് വിധേയനാക്കിയശേഷമെ പാടീദാറിന് ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കാനാവൂ. കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ 49 പന്തില്‍ സെഞ്ചുറി നേടി ശ്രദ്ധക്കപ്പെട്ട രജത് പാടീദാര്‍. 

ഒരാള്‍ സഞ്ജു സാംസണ്‍; രാജസ്ഥാന്‍ റോയല്‍സിന്‍റെ വിധിയെഴുതുക മൂന്ന് താരങ്ങള്‍

Follow Us:
Download App:
  • android
  • ios