ടോക്യോ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ സ്കേറ്റ് ബോർഡിംഗ്, സ്പോർട്ട് ക്ലൈംബിംഗ്, സർഫിംഗ് എന്നീ ഇനങ്ങൾ പാരിസ് ഒളിമ്പിക്സിലും തുടരും. 329 ഇനങ്ങളിലായി 10500 കായിക താരങ്ങളാകും പാരിസ് ഒളിമ്പിക്സിലുണ്ടാകുക.
ലണ്ടൻ: ബ്രേക്ക് ഡാൻസ് ഒളിമ്പിക്സിൽ ഔദ്യോഗിക ഇനമാകുന്നു. 2024ലെ പാരിസ് ഒളിന്പിക്സിൽ ബ്രേക്ക് ഡാൻസ് മെഡലുള്ള മത്സര ഇനമായിരിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ടോക്യോ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ സ്കേറ്റ് ബോർഡിംഗ്, സ്പോർട്ട് ക്ലൈംബിംഗ്, സർഫിംഗ് എന്നീ ഇനങ്ങൾ പാരിസ് ഒളിമ്പിക്സിലും തുടരും. 329 ഇനങ്ങളിലായി 10500 കായിക താരങ്ങളാകും പാരിസ് ഒളിമ്പിക്സിലുണ്ടാകുക. പുരുഷ വനിത കായിക താരങ്ങളുടെ എണ്ണം തുല്യമായിരിക്കും.
Scroll to load tweet…
