ചാമ്പ്യൻസ് ലീഗില്‍ അത്‌ലറ്റിക്കോ-ചെല്‍സി സൂപ്പര്‍പോര്, ബയേണും കളത്തിലേക്ക്

By Web TeamFirst Published Feb 23, 2021, 12:49 PM IST
Highlights

തോമസ് ടുഷേലിന് കീഴിൽ പുത്തൻ ഉണർവ് നേടിയ ചെൽസിക്ക് സ്‌പാനിഷ് ക്ലബ് അത്‍ലറ്റിക്കോ മാഡ്രിഡാണ് എതിരാളികൾ.

ബുക്കാറെസ്റ്റ്: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ പ്രീക്വാർട്ടറിൽ ബയേൺ മ്യൂണിക്കും ചെൽസിയും ഇന്നിറങ്ങും. രാത്രി ഒന്നരയ്‌ക്കാണ് കളി തുടങ്ങുക.

കിരീടം നിലനിർത്താൻ പൊരുതുന്ന ബയേൺ മ്യൂണിക്കിന്റെ എതിരാളികൾ ഇറ്റാലിയൻ ക്ലബ് ലാസിയോയാണ്. 21 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍ ലാസിയോ എത്തിയിരിക്കുന്നത്. തുടർച്ചയായി പതിമൂന്നാം സീസണിലും നോക്കൗട്ട് റൗണ്ടിൽ കടന്ന ബയേൺ മ്യൂണിക്ക് റോബ‍ർട്ട് ലെവൻഡോവ്സ്കിയുടെ സ്‌കോറിംഗ് മികവിനെയാണ് ലാസിയോയുടെ ഗ്രൗണ്ടിലും ഉറ്റുനോക്കുന്നത്. 

പരിക്കേറ്റ സെർജി ഗ്നാബ്രി, ഡഗ്ലസ് കോസ്റ്റ, ടോളിസോ എന്നിവ‍ർക്കൊപ്പം കൊവിഡ് ബാധിതരായ തോമസ് മുള്ളറും ബെഞ്ചമിൻ പാവാദും ബയേൺ നിരയിലുണ്ടാവില്ല. 

ജയിച്ചാല്‍ നേട്ടം; നോര്‍ത്ത് ഈസ്റ്റ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

തോമസ് ടുഷേലിന് കീഴിൽ പുത്തൻ ഉണർവ് നേടിയ ചെൽസിക്ക് സ്‌പാനിഷ് ക്ലബ് അത്‍ലറ്റിക്കോ മാഡ്രിഡാണ് എതിരാളികൾ. സ്‌പാനിഷ് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന അത്‍ലറ്റിക്കോ മാഡ്രിഡിന്റെ പ്രതീക്ഷ ലൂയിസ് സുവാരസ്, യാവോ ഫെലിക്സ് മുന്നേറ്റനിരയിലാണ്. തിമോ വെർണർ, ടാമി അബ്രഹാം, മേസൺ മൗണ്ട് എന്നിവരിലൂടെയാവും ചെൽസിയുടെ പ്രത്യാക്രമണങ്ങൾ. 

പരിക്കിൽ മിന്ന് മോചിതനാവാത്ത തിയാഗോ സിൽവ ഇന്നും ചെൽസി നിരയിലുണ്ടാവില്ല. ഇരുടീമും ഏഴ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ചെൽസിക്കും അത്‍ലറ്റിക്കോയ്ക്കും രണ്ട് ജയം വീതം. മൂന്ന് സമനില. ഇരുടീമും നേടിയത് 11 ഗോൾ വീതം. അത്‍ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

റൊണാള്‍ഡോയുടെ ഇരട്ട പ്രഹരം; യുവന്‍റസ് വിജയവഴിയിൽ


 

click me!