38-ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലും(45+1) ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളുകള്‍ നേടി.

ടൂറിന്‍: ഇറ്റാലിയന്‍ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവില്‍ യുവന്റസിന് മിന്നും ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ക്രോട്ടോണിനെ തോല്‍പ്പിച്ചത്. 38-ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലും(45+1) ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളുകള്‍ നേടി. 66-ാം മിനിറ്റില്‍ മക്കെനി യുവന്റസിന്‍റെ ഗോള്‍ പട്ടിക തികച്ചു.

Scroll to load tweet…

22 മത്സരങ്ങളില്‍ 45 പോയിന്‍റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് യുവന്‍റസ്. അതേസമയം മിലാന്‍ ടീമുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 23 വീതം കളികള്‍ കളിച്ചപ്പോള്‍ ഇന്‍റര്‍ മിലാന്‍ 53 പോയിന്‍റുമായി ഒന്നാമതും 49 പോയിന്‍റുമായി എ.സി. മിലാന്‍ രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു. 

Scroll to load tweet…