
വെംബ്ലി: യൂറോ കപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ലണ്ട് ഇന്നിറങ്ങും. രാത്രി പന്ത്രണ്ടരക്ക് തുടങ്ങുന്ന കളിയിൽ സ്‌കോട്‍ലൻഡാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്ത ആവേശത്തിലാണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് സ്‌കോട്‍ലൻഡിനെതിരെ ഇറങ്ങുന്നത്.
യൂറോയിൽ ആദ്യ കളിയൊന്നും ജയിച്ചിട്ടില്ലെന്ന നാണക്കേട് മായ്ച്ച് ക്രൊയേഷ്യയെ മറികടന്നെത്തുകയാണ് ഗാരത് സൗത്‌ഗേറ്റിന്‍റെ ഇംഗ്ലണ്ട്. മാന്ത്രികം എന്നാണ് ക്രൊയേഷ്യക്കെതിരായ ഇംഗ്ലീഷ് ജയത്തെ അവിടുത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. സ്വന്തം വെംബ്ലി സ്റ്റേഡിയത്തിൽ അതിന്‍റെ തുടർച്ച ഫുട്ബോളിലെ പഴയ ശത്രുക്കളായ സ്‌കോട്‌ലൻഡിനെതിരെ ഇംഗ്ലണ്ട് ആരാധകർ പ്രതീക്ഷിക്കുന്നു.
ഫേവറിറ്റുകൾ തന്നെയെന്ന് വിളിച്ചുപറഞ്ഞാണ് റഹിം സ്റ്റെർലിംഗും മാര്‍ക്കസ് റാഷ്ഫോർഡും ഹാരി കെയ്നുമെല്ലാം കളംനിറഞ്ഞത്. ക്രൊയേഷ്യൻ മുന്നേറ്റത്തെ പിടിച്ചുകെട്ടി പ്രതിരോധനിരയും മികച്ചുനിന്നു. അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കാനാവും ഇംഗ്ലണ്ട് മുന്നേറ്റനിരയുടെ ശ്രമം.
മറുവശത്ത് പീറ്റർ ഷീക്കിന്‍റെ അപാരഗോളിൽ വിറങ്ങലിച്ചാണ് സ്‌കോട്‌ലൻഡ് വെംബ്ലിയിലെത്തുന്നത്. തോറ്റാൽ ഈ യൂറോ കപ്പിലും അവര്‍ ആദ്യ റൗണ്ടിൽ മടങ്ങും. 19-ാം നൂറ്റാണ്ട് മുതലുളള നേർക്കുനേർ പോരിൽ ഇംഗ്ലണ്ടിനെതിരെ 41 ജയം സ്‌കോട്‌ലൻഡിന് സ്വന്തമായുണ്ട്. 44 കളികളില്‍ തോല്‍വി രുചിച്ചു. അവസാനം യൂറോ കപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയത് 25 വർഷം മുൻപാണ്. അന്ന് രണ്ട് ഗോളിന് ഇംഗ്ലണ്ട് ജയിച്ചു. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ വെംബ്ലിയിലെ ഫുട്ബോൾ റഫറണ്ടം സ്‌കോട്‌ലൻഡിന് എതിരാകാനാണ് സാധ്യത.
കൂടുതല്‍ യൂറോ വാര്‍ത്തകള്‍...
യൂറോ: ഓസ്ട്രിയയെയും വീഴ്ത്തി ഓറഞ്ച് പടയോട്ടം
പൊരുതി വീണു ഡെൻമാർക്ക്, നോക്കൗട്ട് ഉറപ്പിച്ച് ബെൽജിയം
കുപ്പി മാറ്റിയുള്ള ഹീറോയിസം വേണ്ട; റൊണാൾഡോയ്ക്കും പോഗ്ബയ്ക്കും പരോക്ഷ താക്കീതുമായി യുവേഫ
യൂറോ: ആവേശപ്പോരിൽ മാസിഡോണിയയെ മറികടന്ന് യുക്രൈൻ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!