യൂറോ കപ്പില്‍ ഓറഞ്ച് വസന്തം തുടരുമോ? നോക്കൗട്ട് ഉറപ്പിക്കാന്‍ ഹോളണ്ടും ഓസ്‌ട്രിയയും

By Web TeamFirst Published Jun 17, 2021, 9:46 AM IST
Highlights

നോക്കൗട്ട് ഉറപ്പിക്കുകയാണ് ജയിച്ച് വരുന്ന ഹോളണ്ടിന്‍റേയും ഓസ്ട്രിയയുടേയും ലക്ഷ്യം. 

ആംസ്റ്റര്‍ഡാം: യൂറോ കപ്പിൽ ഹോളണ്ടിന് ഇന്ന് രണ്ടാം മത്സരം. രാത്രി പന്ത്രണ്ടരയ്‌ക്ക് തുടങ്ങുന്ന കളിയിൽ ഓസ്‌ട്രിയയാണ് എതിരാളികൾ. മറ്റൊരു മത്സരത്തിൽ ഉക്രെയ്‌ൻ, നോർത്ത് മാസിഡോണിയയുമായി ഏറ്റുമുട്ടും. വൈകിട്ട് ആറരയ്‌ക്കാണ് ഈ മത്സരം. 

നോക്കൗട്ട് ഉറപ്പിക്കുകയാണ് ജയിച്ച് വരുന്ന ഹോളണ്ടിന്‍റേയും ഓസ്ട്രിയയുടേയും ലക്ഷ്യം. ഓസ്ട്രിയ യൂറോ കപ്പ് ചരിത്രത്തിലെ ആദ്യ ജയം സ്വന്തമാക്കിയത് നോർത്ത് മാസിഡോണിയയോട് ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു. അതേസമയം ഉക്രെയ്‌നെതിരായ 3-2ന്‍റെ ജയവുമായാണ് ഹോളണ്ടിന്‍റെ വരവ്. ഡി യോംഗും വൈനാൾഡവും ഡിപേയുമെല്ലാമുള്ള ഹോളണ്ടിനെ മറികടക്കുക ഓസ്ട്രിയയ്‌ക്ക് എളുപ്പമാവില്ല. 

കളിയിൽ ഹോളണ്ടാണ് കരുത്തർ. എന്നാല്‍ കണക്കിൽ വലിയ വ്യത്യാസമില്ല. ഇതുവരെ പതിനെട്ട് കളിയിൽ ഏറ്റുമുട്ടിയപ്പോള്‍ ഹോളണ്ട് എട്ടിലും ഓസ്ട്രിയ ആറിലും ജയിച്ചു. നാല് കളികള്‍ സമനിലയിലായി. ഏറ്റവും ഒടുവിൽ 2016ൽ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജയം ഹോളണ്ടിനൊപ്പം നിന്നു. 

ആദ്യ കളിയിൽ തോറ്റെത്തുന്ന ഉക്രെയ്‌നും നോർത്ത് മാസിഡോണിയയ്‌ക്കും നിലനിൽപിന്റെ പോരാട്ടമാണിത്. പ്രീ ക്വാർട്ടറിലേക്ക് പ്രതീക്ഷ നീട്ടണമെങ്കിൽ ജയം അനിവാര്യം. തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ നോർത്ത് മാസിഡോണിയ 1991ൽ മാത്രം രൂപീകരിക്കപ്പെട്ട രാജ്യമാണ്. യൂറോ കപ്പ് പോലൊരു വമ്പൻ വേദിയിൽ ആദ്യ ഊഴം. ഇതുകൊണ്ടുതന്നെ ചരിത്രം കുറിച്ച് മടങ്ങാനാണ് ഗോരാൻ പാൻഡേവും സംഘവും ഇറങ്ങുന്നത്. 

ഇരുടീമും ഏറ്റുമുട്ടുന്ന അഞ്ചാമത്തെ മത്സരമാണിത്. ഉക്രെയ്ൻ രണ്ട് കളിയിൽ ജയിച്ചു. ഒന്നിൽ നോർത്ത് മാസിഡോണിയയും. ഒരു മത്സരം സമനിലയായി. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

എറിക്‌സണ് വേണ്ടി ജയിക്കണം; ഡെൻമാർക്ക് അതിശക്തരായ ബെല്‍ജിയത്തിനെതിരെ

ഇരട്ട ഗോളുമായി ലോക്കടെല്ലി; സ്വിസ് കോട്ടയും തകര്‍ത്ത് അസൂറികള്‍ പ്രീക്വാര്‍ട്ടറില്‍

ഗോളടിപ്പിച്ച് ബെയ്ല്‍; യൂറോയില്‍ വെയില്‍സിന് ജയം, തുര്‍ക്കി പുറത്തേക്ക്

മിറന്‍ചുക് രക്ഷകനായി; ഫിന്‍ലന്‍ഡിന്റെ മറികടന്ന റഷ്യക്ക് യൂറോയില്‍ ആദ്യ പോയിന്റ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona

click me!