Asianet News MalayalamAsianet News Malayalam

എറിക്‌സണ് വേണ്ടി ജയിക്കണം; ഡെൻമാർക്ക് അതിശക്തരായ ബെല്‍ജിയത്തിനെതിരെ

ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ക്രിസ്റ്റ്യൻ എറിക്സണിനുണ്ടായ അപകടം മുന്നിൽ കണ്ടതിന്റെ നടുക്കവും കളിക്കൊടുവിലെ തോൽവിയും മറക്കാൻ രണ്ടാം മത്സരത്തിനിറങ്ങുകയാണ് ഡെൻമാർക്ക്. 

UEFA EURO 2020 Denmark looking win for christian eriksen vs Belgium
Author
Copenhagen, First Published Jun 17, 2021, 8:21 AM IST

കോപ്പന്‍ഹേഗന്‍: യൂറോ കപ്പിൽ രണ്ടാം ജയത്തിനായി ബെൽജിയം ഇന്നിറങ്ങും. രാത്രി ഒൻപതരയ്ക്ക് തുടങ്ങുന്ന കളിയിൽ ഡെൻമാർക്കാണ് എതിരാളികൾ. ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലാണ് മത്സരം. ഇന്ന് വിജയിച്ചാല്‍ ബെൽജിയം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കും. അതേസമയം, ക്രിസ്റ്റ്യന്‍ എറിക്‌സണ് വേണ്ടി മത്സരം ജയിക്കാനാണ് ഡെന്‍മാര്‍ക്ക് ഇറങ്ങുക. 

UEFA EURO 2020 Denmark looking win for christian eriksen vs Belgium

ചിത്രം- റൊമേലു ലുക്കാക്കു

ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ക്രിസ്റ്റ്യൻ എറിക്സണിനുണ്ടായ അപകടം മുന്നിൽ കണ്ടതിന്റെ നടുക്കവും കളിക്കൊടുവിലെ തോൽവിയും മറക്കാൻ രണ്ടാം മത്സരത്തിനിറങ്ങുകയാണ് ഡെൻമാർക്ക്. ഇത്തവണ ജയിച്ചേ തീരൂ. യൂറോ കപ്പിൽ നിലനിൽക്കാനും ആശുപത്രിക്കിടക്കയിലുള്ള എറിക്സണ് വേണ്ടിയും ജയം അനിവാര്യം. എന്നാല്‍ മുന്നിലുള്ളത് ചില്ലറക്കാരല്ല. ഫിഫ റാങ്കിംഗിൽ ഒന്നാംസ്ഥാനക്കാരായ, റഷ്യയെ മൂന്ന് ഗോളിന് മുക്കിയ ബെൽജിയമാണ്. 

സൂപ്പര്‍താരങ്ങള്‍ മടങ്ങിയെത്തും?

തോൽവി അറിയാതെ കുതിക്കുന്ന ബെൽജിയത്തെ പിടിച്ചുകെട്ടുക ഡെൻമാർക്കിന് എളുപ്പമാവില്ല. ഗോളി തിബോത്ത് കോർത്വ മുതൽ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവരെയുള്ള ടീമിലേക്ക് പരിക്കിൽ നിന്ന് മുക്തരാവുന്ന എഡൻ ഹസാർഡും കെവിൻ ഡിബ്രൂയിനും കൂടി തിരിച്ചെത്തിയാൽ ബെൽജിയം അതിശക്തരാവും. 

UEFA EURO 2020 Denmark looking win for christian eriksen vs Belgium

ചിത്രം- ക്രിസ്റ്റ്യന്‍ എറിക്‌സണ്‍

അതേസമയം എറിക്സണ് പകരം മത്യാസ് ജെൻസനായിരിക്കും ഡെൻമാർക്ക് മധ്യനിരയുടെ ചുമതല. ഗോളിലേക്കുള്ള പ്രതീക്ഷ മാർട്ടിൻ ബ്രാത്ത്‌വെയ്റ്റിന്റെ ബൂട്ടുകളിൽ. നേർക്കുനേർ കണക്കിൽ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. 15 കളിയിൽ ഏറ്റുമുട്ടിയപ്പോള്‍ ഡെൻമാർക്കിനും ബെൽജിയത്തിനും ആറ് ജയം വീതം. മൂന്ന് കളി സമനിലയിൽ അവസാനിച്ചു. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

ക്രിസ്റ്റ്യന്‍, എറിക്‌സണ്‍... കോപ്പന്‍‌ഹേഗില്‍ അലയടിച്ച് ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക് ആരാധകരുടെ സ്‌നേഹം- വീഡിയോ

ഫുട്ബോളിന് അതിര്‍ത്തികളില്ല; എറിക്‌സണ് മറതീര്‍ക്കാന്‍ പതാക നല്‍കി ഫിന്‍ലന്‍ഡ് ആരാധകര്‍

എറിക്‌സണിന്റെ അഭാവത്തില്‍ ഡാനിഷ് പട തളര്‍ന്നു; ഫിന്‍ലന്‍ഡിന് ചരിത്ര വിജയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios